ര​മ്യ​ക്കു ഡി​സി​സി​യി​ൽ സ്വീ​ക​ര​ണം, പ്രചാരണത്തിനു തുടക്കം
Thursday, October 17, 2024 2:00 AM IST
കൈ​പ്പ​ത്തി​ക്ഷേ​ത്ര​ത്തി​ൽ
തൊ​ഴു​തു​കൊ​ണ്ട് തു​ട​ക്കം

തൃ​ശൂ​ർ: ചേ​ല​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ലം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യ ര​മ്യ ഹ​രി​ദാ​സി​നു തൃ​ശൂ​ര്‍ ഡി​സി​സി​യി​ല്‍ സ്വീ​ക​ര​ണം ന​ൽ​കി. പാ​ല​ക്കാ​ടു​നി​ന്ന് ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു പ​ന്ത്ര​ണ്ടു​മ​ണി​യോ​ടെ​യാ​ണ് ര​മ്യ ഹ​രി​ദാ​സ് തൃ​ശൂ​ർ ഡി​സി​സി ഓ​ഫീ​സി​ല്‍ എ​ത്തി​യ​ത്. ഡി​സി​സി മു​ന്‍ പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​ര്‍, മു​ന്‍ എം​എ​ല്‍​എ ടി.​വി. ച​ന്ദ്ര​മോ​ഹ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ചേ​ര്‍​ന്ന് ര​മ്യ​യെ ത്രി​വ​ര്‍​ണ​ഷാ​ള​ണി​യി​ച്ചു സ്വീ​ക​രി​ച്ചു.

ഡി​സി​സി സ​ന്ദ​ര്‍​ശ​ന​ത്തി​നു​ശേ​ഷം പൂ​ങ്കു​ന്നം മു​ര​ളീ​മ​ന്ദി​ര​ത്തി​ലെ​ത്തി കെ. ​ക​രു​ണാ​ക​ര​ന്‍റെ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി.


കൈ​പ്പ​ത്തി​വി​ഗ്ര​ഹം പ്ര​തി​ഷ്ഠ​യു​ള്ള പാ​ല​ക്കാ​ട് ക​ല്ലേ​ക്കു​ള​ങ്ങ​ര ഏ​മൂ​ര്‍ ഭ​ഗ​വ​തി​ക്ഷേ​ത്രം, ചേ​ല​ക്ക​ര അ​ന്തി​മ​ഹാ​കാ​ള​ന്‍​കാ​വ് ക്ഷേ​ത്രം, കാ​ളി​യാ​ര്‍​റോ​ഡ് നേ​ര്‍​ച്ച ന​ട​ക്കു​ന്ന പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തി. ചേ​ല​ക്ക​ര​യി​ലെ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ച​ർ​ച്ച്, സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ പ​ള്ളി, സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചു.