കൊ​ട്ടേ​ക്കാ​ട് ഫാ​ത്തി​മ​നാ​ഥ​യു​ടെ തി​രു​നാ​ള്‍ 19, 20 തീ​യ​തി​ക​ളി​ല്‍
Friday, October 18, 2024 4:12 AM IST
തൃ​ശൂ​ര്‍: മ​രി​യ​ന്‍ തീ​ര്‍​ഥ​കേ​ന്ദ്ര​മാ​യ കൊ​ട്ടേ​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് അ​സം​പ്ഷ​ന്‍ ഫൊ​റോ​ന പ​ള്ളി​യി​ലെ പ​രി​ശു​ദ്ധ ഫാ​ത്തി​മ​നാ​ഥ​യു​ടെ തി​രു​നാ​ള്‍ നാ​ളെ​യും മ​റ്റ​ന്നാ​ളും ആ​ഘോ​ഷി​ക്കും. ഇ​ട​വ​ക​യി​ലെ രോ​ഗി​ക​ള്‍​ക്കു ചി​കി​ത്സാ​സ​ഹാ​യ​മ​ട​ക്ക​മു​ള്ള ജീ​വ​കാ​രു​ണ്യ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളോ​ടെ​യാ​ണ് ആ​ഘോ​ഷം.

ദീ​പാ​ല​ങ്കാ​രം സ്വി​ച്ചോ​ണ്‍ ഇ​ന്നു രാ​ത്രി ഏ​ഴി​നു ന​ട​ക്കും. നാ​ളെ ദി​വ്യ​ബ​ലി​ക്കു​ശേ​ഷം വൈ​കീ​ട്ട് അ​ഞ്ച​ര​യ്ക്കു കൂ​ടു​തു​റ​ക്ക​ല്‍​ക​ർ​മം വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് കോ​നി​ക്ക​ര നി​ർ​വ​ഹി​ക്കും. തി​രു​നാ​ള്‍​ദി​ന​മാ​യ 20നു ​രാ​വി​ലെ 5.30, 6.30, എ​ട്ട്, പ​ത്ത്, വൈ​കീ​ട്ട് നാ​ലു സ​മ​യ​ങ്ങ​ളി​ല്‍ ദി​വ്യ​ബ​ലി​യു​ണ്ടാ​കും.

ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു കി​ഴ​ക്കു​പ​ടി​ഞ്ഞാ​റു​വി​ഭാ​ഗ​ങ്ങ​ളു​ടെ കി​രീ​ട​മെ​ഴു​ന്ന​ള്ളി​പ്പ് ആ​രം​ഭി​ച്ച് അ​ഞ്ച​ര​യോ​ടെ പ​ള്ളി​മൈ​താ​നി​യി​ല്‍ സം​ഗ​മി​ക്കു​ന്ന​തോ​ടെ ആ​ന​പ്പു​റ​ത്തു കു​ട​മാ​റ്റം. വാ​ദ്യ​മേ​ളാ​ര​വ​ങ്ങ​ള്‍​ക്കി​ടെ വ​ര്‍​ണ​ക്കു​ട​ക​ളും നി​ല​ക്കു​ട​ക​ളും സ്‌​പെ​ഷ​ല്‍ കു​ട​ക​ളു​മെ​ല്ലാം ആ​ന​പ്പു​റ​മേ​റും. രാ​ത്രി ഏ​ഴി​നു തൃ​ശൂ​ര്‍ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് വ​ല്ലൂ​രാ​ന്‍ സ​ന്ദേ​ശം ന​ല്‍​കും. തു​ട​ര്‍​ന്നു പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം. ഏ​ഴ​ര​യോ​ടെ പ​രി​ശു​ദ്ധ ഫാ​ത്തി​മ​നാ​ഥ​യു​ടെ തി​രു​സ്വ​രൂ​പം പ​ല്ല​ക്കി​ല്‍ വ​ഹി​ച്ചു​ള്ള തി​രി​പ്ര​ദ​ക്ഷി​ണ​ത്തി​ല്‍ അ​നേ​കം വി​ശ്വാ​സി​ക​ള്‍ പ​ങ്കെ​ടു​ക്കും.


ഫാ​ത്തി​മ​യി​ല്‍​നി​ന്നു​ള്ള തി​രു​ശേ​ഷി​പ്പ് വ​ണ​ങ്ങാ​ന്‍ നാ​ളെ​യും മ​റ്റ​ന്നാ​ളും രാ​ത്രി എ​ട്ടു​മു​ത​ലും മ​റ്റ​ന്നാ​ൾ ദി​വ്യ​ബ​ലി​ക്കു​ശേ​ഷ​വും സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. മ​റ്റ​ന്നാ​ൾ രാ​ത്രി എ​ട്ടി​നു ബാ​ന്‍​ഡു​മേ​ള​വു​മു​ണ്ട്. തി​രു​നാ​ൾ ന​ട​ത്തി​പ്പി​നു വി​കാ​രി ഫാ. ​ജോ​ജു ആ​ളൂ​ര്‍, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ക്രി​സ്റ്റോ തേ​യ്ക്കാ​ന​ത്ത്, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജോ​ണ്‍​സ​ണ്‍ മു​രി​യാ​ട​ന്‍, ട്ര​സ്റ്റി​മാ​രാ​യ പോ​ളി ത​റ​യി​ല്‍, കെ.​പി. ജോ​യ്, ബാ​സ്റ്റി​ന്‍ ചാ​ലി​ശേ​രി, സൈ​മ​ണ്‍ ചാ​ല​യ്ക്ക​ല്‍ ക​ൺ​വീ​ന​ർ​മാ​രാ​യ ജി​യോ കോ​ളേ​ങ്ങാ​ട​ന്‍, സി​ബി​ന്‍ വ​ര്‍​ഗീ​സ്, ബി​ജു വ​ര്‍​ഗീ​സ് എ​ന്നി​വ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ ക​മ്മി​റ്റി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ വി​കാ​രി ഫാ. ​ജോ​ജു ആ​ളൂ​ര്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജോ​ണ്‍​സ​ണ്‍ മു​രി​യാ​ട​ന്‍, ട്ര​സ്റ്റി പോ​ളി ത​റ​യി​ല്‍, ക​ണ്‍​വീ​ന​ര്‍​മാ​രാ​യ ഫ്രാ​ങ്കോ ലൂ​യി​സ്, സി.​എ​ല്‍. ഇ​ഗ്നേ​ഷ്യ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.