ചാലക്കുടി ഉപജില്ല ശാസ്ത്രമേള തുടങ്ങി
1461592
Wednesday, October 16, 2024 7:07 AM IST
മേലൂർ: ഉപജില്ല ശാസ്ത്രമേള മേലൂരില്‍ ആരംഭിച്ചു. സെന്റ് ജോസഫ് ഹൈസ്കൂളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തില്‍ ഉദ്ഘാടനംചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ പി.ബി. നിഷ പതാകയുയര്‍ത്തി. മേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത അധ്യക്ഷയായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പോളി പുളിക്കന്‍, ജനറല്‍ കണ്‍വീനര്‍ ഡോ. മേഴ്സി തോമസ്, ഇന്ദിര പ്രകാശന്, സതി ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. രണ്ടുദിവസത്തെ മേളയില്‍ 86 വിദ്യാലയങ്ങളില്‍ നിന്നായി മൂവായിരത്തോളം കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്.