അതിരപ്പിള്ളിയിൽ യുവാവിനെ പുഴയിൽ കാണാതായി
1461597
Wednesday, October 16, 2024 7:07 AM IST
അതിരപ്പിള്ളി: വെള്ളച്ചാട്ടത്തിനു മുകളിൽ പുഴയിൽ നീന്തുകയായിരുന്ന യുവാവിനെ കാണാതായി. വെള്ളിക്കുളങ്ങര ശാസ്താംപൂവ്വം രാജന്റെ മകൻ രാഗേഷനെ(20)യാണ് കാണാതായത്.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനാണ് സംഭവം. അതിരപ്പിള്ളിയിൽ വനവിഭവങ്ങൾ ശേഖരിക്കാൻ വന്നതായിരുന്നു. ഫയർഫോഴ്സ് പുഴയിൽ വൈകുംവരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.