ഹൃദയസ്പര്‍ശിയായി കെ.വി. ചന്ദ്രന് അനുസ്മരണം
1461588
Wednesday, October 16, 2024 7:07 AM IST
ഇരിങ്ങാലക്കുട: നാടിന്റെ ഓരോ തുടിപ്പിലും കയ്യൊപ്പുപതിച്ചിട്ടുള്ള ചന്ദ്രേട്ടന് എന്ന കെ.വി. ചന്ദ്രന്റെ ദേഹവിയോഗത്തിന്റെ രണ്ടാംവര്‍ഷത്തില്‍ അമ്മന്നൂര്‍ ഗുരുകുലത്തില്‍ കഥകളി ക്ലബ് ഒരുക്കിയ അനുസ്മരണം ഹൃദയസ്പര്‍ശിയായി. കൂടിയാട്ടം ആചാര്യൻ വേണുജി അധ്യക്ഷതവഹിച്ച ചടങ്ങ് മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനംചെയ്തു. കഥകളി ആചാര്യന് ഡോ. സദനം കൃഷ്ണന്‍കുട്ടി അനുസ്മരണം നടത്തി.
കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ.സി.കെ. ഗോപി, ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം വൈസ് പ്രസിഡന്റ് കെ.കെ. കൃഷ്ണന്‍നമ്പൂതിരി, ഐടിയു ബാങ്ക് ചെയര്മാന് എം.പി. ജാക്സണ്, നാദോപാസന പ്രസിഡന്റ് സോണിയ ഗിരി, വാര്യര്‍സമാജം സംസ്ഥാന സെക്രട്ടറി എ.സി. സുരേഷ്, സി. വിനോദ് കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് ഡോ.കെ. പ്രദീപ്കുമാര്‍ നിര്‍മിച്ച് സി. വിനോദ് കൃഷ്ണന് ആശയവും ആവിഷ്കാരവും നടത്തിയ കെ.വി. ചന്ദ്രനെക്കുറിച്ചുള്ള ഡോക്യുമെന്ററി പൂര്ണചന്ദ്രം പ്രദര്‍ശിപ്പിച്ചു. ശേഷം ബാണയുദ്ധം കഥകളി അരങ്ങേറി.