അ​തി​ര​പ്പി​ള്ളി​യി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Wednesday, October 16, 2024 10:36 PM IST
അ​തി​ര​പ്പി​ള്ളി: ചാ​ല​ക്കു​ടി പു​ഴ​യി​ൽ അ​തി​ര​പ്പി​ള്ളി​വെ​ള്ള​ച്ചാ​ട്ട​ത്തി​ന് മു​ക​ളി​ലാ​യി പു​ഴ​യു​ടെ മ​റുക​ര​യി​ലേ​ക്ക് നീ​ന്തു​ന്ന​തി​നി​ട​യി​ൽ കാ​ണാ​താ​യ ആ​ദി​വാ​സി​യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ശാ​സ്താംപൂവം കോ​ള​നി​യി​ലെ രാ​ജ​ന്‍റെ മ​ക​ൻ രാ​ജേ​ഷ​ിന്‍റെ (20) മൃ​ത​ദേ​ഹ​മാ​ണ് ഫ​യ​ർഫോ​ഴ്സ് ന​ട​ത്തി​യ തെര​ച്ചി​ലി​ൽ ക​ണ്ട​ത്തി​യ​ത്.

സം​ഭ​വം ഉ​ണ്ടാ​യ ഉ​ട​നെ ചാ​ല​ക്കു​ടി, പു​തു​ക്കാ​ട്, ഇ​രി​ങ്ങാ​ല​ക്കു​ട എ​ന്നിവിട​ങ്ങ​ളി​ൽ നി​ന്നു​ള്ള സ്കൂബ ടീം ​അം​ഗ​ങ്ങ​ൾ തെര​ച്ചി​ൽ ന​ട​ത്തിയെങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ചാ​ല​ക്കു​ടി​ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഹ​ർ​ഷ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ​ വീ​ണ്ടും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ ഷ​യി​ൻ ജോ​സ്, പി.​എ​സ്.സ​ന്തോ​ഷ്‌​കു​മാ​ർ, കെ.ആ​ർ.സു​ജി​ത്, ആ​ർ.എം.നി​മേ​ഷ്, ​അ​നി​ൽ മോ​ഹ​ൻ, എ.​വി.രെ​ജു എ​ന്നി​വ​ർ പങ്കെടുത്തു. രാ​ജേ​ഷ​് മു​ങ്ങി​യ​താ​യി പ​റ​യു​ന്ന സ്ഥ​ല​ത്തു നി​ന്നു 25 മീ​റ്റ​ർ താ​ഴെയാണ് ​മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.


അ​തിശ​ക്ത​മാ​യ അ​ടി​യോ​ഴു​ക്കും, പാ​റ​യി​ടു​ക്കും ഫ​യ​ർ ഫോ​ഴ്സി​ന്‍റെ തെ​ര​ച്ചി​ലി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. ചെ​ളിനി​റ​ഞ്ഞ വെ​ള്ള​മാ​യ​തി​നാ​ൽ കാ​ഴ്ച തീ​ർ​ത്തും ഇ​ല്ലാ​യി​രു​ന്നു. പാ​റ​യി​ടു​ക്കി​ലെ ക​യ​ത്തി​ൽ നി​ന്നു വ​ള​രെ ദു​ഷ്ക​ര​മാ​യ തെര​ച്ചി​ലി​നോ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തിയത്.