നി​യ​ന്ത്ര​ണംവി​ട്ട വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു
Friday, October 18, 2024 4:12 AM IST
എ​രു​മ​പ്പെ​ട്ടി: വ​ട​ക്കാ​ഞ്ചേ​രി -കു​ന്നം​കു​ളം സം​സ്ഥാ​ന പാ​ത​യി​ൽ കാ​ഞ്ഞി​ര​ക്കോ​ട് നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു. കാ​ഞ്ഞി​ര​ക്കോ​ട് മു​സ്ലിം പ​ള്ളി​ക്കും തോ​ട്ടു​പാ​ലം ബസ് സ്റ്റോ​പ്പി​നു ഇ​ട​യി​ലു​ള്ള വ​ള​വി​ന് സ​മീ​പ​മാ​ണ് അ​ശോ​ക് ലെ​യ്‌ലന്‍റ് ലോ​റി​യും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നുമ​ണി​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കു​ന്നം​കു​ളം ഭാ​ഗ​ത്തുനിന്ന്് വ​രിക​യാ​യി​രു​ന്ന പി​ക്ക​പ്പ്‌വാ​നും വ​ട​ക്കാ​ഞ്ചേ​രി ഭാ​ഗ​ത്തനിന്നും വ​രി​ക​യാ​യി​രു​ന്ന ലെ​യ്‌ലന്‍റിന്‍റെ ലോ​റി​യും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.


ഇ​ടി​ച്ച് നി​യ​ന്ത്ര​ണംവി​ട്ട ലോ​റി റോ​ഡ​രു​കി​ലെ പൊ​ന്ത​ക്കാ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. വാ​ഹ​ന​ത്തി​ന്‍റെ മു​ൻ​വ​ശം ത​ക​ർ​ന്നു.

പി​ക്ക​പ്പ് വാ​ഹ​ന​ത്തി​ന്‍റെ ഒ​രു വ​ശ​ത്തെ ട​യ​ർ പൊ​ളി​ഞ്ഞി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.
ഈ ​പ്ര​ദേ​ശ​ത്ത് അ​പ​ക​ട​ങ്ങ​ൾ നി​ത്യ​സം​ഭ​വ​മാ​കു​ക​യാ​ണ്.