ദീപിക വാർത്ത തുണയായി; നഗരസഭ പുതിയ സെപ്റ്റിക് ടാങ്ക് നിർമിക്കുന്നു
1461581
Wednesday, October 16, 2024 7:07 AM IST
വടക്കാഞ്ചേരി: നഗരസഭ പുതിയ സെപ്റ്റിക് ടാങ്കിന്റെ നിർമാണം ആരംഭിച്ചു. വടക്കാഞ്ചേരി നഗരസഭയുടെ സെപ്റ്റിക് മാലിന്യ ടാങ്ക് നിറഞ്ഞൊഴുകി നഗരസഭ കെട്ടിടത്തിന്റെ താഴത്തെ കാർ പാർക്കിംഗ് ഏരിയ മുഴുവൻ നിറഞ്ഞു കിടക്കുന്ന വാർത്തയും, ചിത്രവും കഴിഞ്ഞ ദിവസം ദീപിക പ്രസിദ്ധീകരിച്ചിരുന്നു.
വിഷയം ശ്രദ്ധയിൽപ്പെട്ട അധികൃതർ ഉടൻ നടപടി സ്വീകരിച്ച് നഗരസഭ കാര്യാലയത്തിന്റെ മുന്നിൽ റോഡിനോടു ചേർന്നാണ് ഇപ്പോൾ സെപ്റ്റിക് മാലിന്യ ടാങ്ക് നിർമിക്കുന്നത്.
നിയമങ്ങൾ നടപ്പിലാക്കേണ്ട നഗരസഭ തന്നെ ജനങ്ങളെ വെല്ലുവിളിച്ച് നിയമങ്ങൾ കാറ്റിൽ പ്പറത്തിയാണ് മാലിന്യടാങ്ക് നിർമിക്കുന്നതെന്ന് ആക്ഷേ പമുണ്ട്. ടാങ്ക് നിർമിക്കുന്നതോടെ സമീപ വാസികളുടെ കിണറുകളിലേക്ക് മാലിന്യം ഒഴുകിയെത്തുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.
ഇതിനെതിരെ പ്രദേശവാസികളിൽ പ്രതിഷേധം ശക്തമാണ്.