പ​ട്ടി​ക്കാ​ട് ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം മൂ​ന്നു വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം
Friday, October 18, 2024 4:12 AM IST
പ​ട്ടി​ക്കാ​ട്: ദേ​ശീ​യ​പാ​ത​യി​ൽ പ​ട്ടി​ക്കാ​ട് ബ​സ് സ്റ്റാ​ൻ​ഡി​നുസ​മീ​പം മൂ​ന്നു വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. കൊ​ട​ക​ര സ്വ​ദേ​ശി ര​ഞ്ജു​വി​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ​യും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ പി​ക്ക​പ്പ് വാ​ൻ ഡ്രൈ​വ​റെ​യും തൃ​ശൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30ന് ​പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള പാ​ത​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ​ർ​വീ​സ് റോ​ഡി​ലൂ​ടെ പോ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ ദേ​ശീ​യ​പാ​ത​യി​ലേ​യ്ക്കുക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ച​ര​ക്കുലോ​റി​യി​ൽ ഇ​ടി​ക്കു​ക​യും ദേ​ശീ​യ​പാ​ത​യി​ലൂ​ടെ വ​ന്നി​രു​ന്ന പി​ക്ക​പ്പ് വാ​ൻ ഓ​ട്ടോ​റി​ക്ഷ​യു​ടെ പി​ന്നി​ൽ ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​രുവാ​ഹ​ന​ങ്ങ​ളു​ടെ​യും ഇ​ട​യി​ൽ​പ്പെ​ട്ട ഓ​ട്ടോ​റി​ക്ഷ പൂ​ർ​ണമാ​യും ത​ക​ർ​ന്നു. മു​ട്ട ക​യ​റ്റി പോ​വു​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന മു​ട്ട അ​പ​ക​ട​ത്തെതു​ട​ർ​ന്ന് റോ​ഡി​ൽ ചി​ത​റി. പി​ക്ക​പ്പ് വാ​നി​ന്‍റെ മു​ൻ​ഭാ​ഗ​വും ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.


പീ​ച്ചി പോ​ലീ​സ്, ദേ​ശീ​യ​പാ​ത റി​ക്ക​വ​റി വി​ഭാ​ഗം, മ​ണ്ണു​ത്തി ഹൈ​വേ പോ​ലീ​സ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി മേ​ൽന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. തൃ​ശൂ​രി​ൽനി​ന്നു​ള്ള അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി റോ​ഡ് ക​ഴു​കി വൃ​ത്തി​യാ​ക്കി.