അക​മ​ല​യി​ൽ പ്ര​ദേ​ശവാ​സി​ക്കുനേ​രെ കാ​ട്ടാ​ന
Friday, October 18, 2024 4:12 AM IST
വട​ക്കാ​ഞ്ചേ​രി:​അക​മ​ല​യി​ൽ പ്ര​ദേ​ശവാ​സി​ക്കുനേ​രെ പാ​ഞ്ഞ​ടു​ത്ത് കാ​ട്ടാ​ന. ര​ക്ഷ​പ്പെ​ട്ട​ത് ഭാ​ഗ്യം കൊ​ണ്ടുമാ​ത്ര​മെ​ന്ന് ആ​ക്ര​മ​ണം നേ​രി​ടേ​ണ്ടി​വ​ന്ന പൂ​ക്കു​ന്ന​ത്ത് ബാ​ബു. ക​ഴി​ഞ്ഞ രാ​ത്രി ആ​ന​യു​ടെ ബ​ഹ​ളം കേ​ട്ട് പു​റ​ത്തി​റ​ങ്ങി​യപ്പോഴാണ് ബാ​ബു​വി​നുനേ​രെ​ ആ​ക്ര​മ​ണോ​ത്സു​ക​ത​യോ​ടെ കാ​ട്ടാ​ന പാ​ഞ്ഞ​ടു​ത്ത​ത്.​ ഓ​ടി​മാ​റി മ​തി​ൽ ചാ​ടി വീ​ടി​നു​ള്ളി​ൽ ക​യ​റി​പ്പ​റ്റി​യ​തുകൊ​ണ്ടുമാ​ത്ര​മാ​ണ് താ​നി​പ്പോ​ഴും ജീ​വ​നോ​ടെ​യു​ള്ള​തെ​ന്ന് ബാ​ബു പ​റ​ഞ്ഞു.​

65 വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം കു​തി​രാ​ൻ തു​ര​ങ്ക​പാ​ത തു​റ​ന്ന​തി​നുശേ​ഷ​മാ​ണ് അ​ക​മ​ല​യി​ലേ​ക്കു​ള്ള ആ​ന​ത്താ​ര സ​ജീ​വ​മാ​യ​ത്.​ മ​ല​യോ​ര കാ​ർ​ഷി​ക​മേ​ഖ​ല​യാ​യ അ​ക​മ​ല​യി​ലും പ​രി​സ​ര​ത്തും ക​ഴി​ഞ്ഞ 50 വ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ നൂ​റു​ക​ണ​ക്കി​നു വീ​ടു​ക​ളാ​ണ് പു​തി​യ​താ​യി നി​ർ​മി​ച്ച് ജ​ന​പ​ഥം സ​ജീ​വ​മാ​യ​ത്.

വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ൽ താ​ര​ത​മേ​ന്യ വി​ലകു​റ​ഞ്ഞ ഭൂ​മി ല​ഭ്യ​മാ​യി​രു​ന്ന​പ്ര​ദേ​ശ​മാ​യി​രു​ന്ന​തി​നാ​ൽത​ന്നെ ഒ​ട്ട​ന​വ​ധി പു​തി​യ കു​ടും​ബ​ങ്ങ​ളും ഈ ​പ്ര​ദേ​ശ​ത്ത് വീ​ടു​ക​ൾ നിർമിച്ച് താ​മ​സി​ച്ചുവ​രു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ രണ്ടുവ​ർ​ഷ​ത്തി​നി​ട​യി​ൽ പ​ല ത​വ​ണ​ക​ളാ​യി അ​ക​മ​ല, പ​ട്ടാ​ണി​ക്കാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ കൃ​ഷി നാ​ശം വ​രു​ത്താ​റു​ണ്ടെ​ങ്കി​ലും മ​നു​ഷ്യ​ർ ഒ​ച്ച​വയ്ക്കു​ക​യും പ​ട​ക്കംപൊ​ട്ടി​ക്കു​ക​യും ​ചെ​യ്യു​മ്പോ​ൾ​ കാ​ടു ക​യ​റി​യി​രു​ന്ന​കാ​ട്ടാ​ന​ക​ളാ​ണി​പ്പോ​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കുനേ​രെ തി​രി​ഞ്ഞി​രി​ക്കു​ന്ന​ത്.​ ​ഇ​ന്ന​ലെ രാ​വി​ലെ ആ​റു​മ​ണി​യോ​ടെ​യാ​ണ് വ​നം വ​കു​പ്പ് ഉ​ദ്യോഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ ആ​ന​ക​ളെ കാ​ടു​ക​യ​റ്റി​യ​ത്.

സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് സൗ​രവേ​ലി സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ​ആ​വ​ശ്യം.