വെ​ണ്ടോ​ര്‍ പ​ള്ളി​യി​ല്‍ കൃ​പാ​ഭി​ഷേ​കം ബൈ​ബി​ള്‍ ക​ണ്‍​വെ​ന്‍​ഷ​ന്‍ തുടങ്ങി
Thursday, October 17, 2024 2:00 AM IST
വെ​ണ്ടോ​ര്‍: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യു​ടെ നൂ​റാം വ​ര്‍​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന കൃ​പാ​ഭി​ഷേ​കം ബൈ​ബി​ള്‍ ക​ണ്‍​വെ​ന്‍​ഷ​നു തു​ട​ക്ക​മാ​യി. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത മെ​ത്രാ​ന്‍ മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ദി​വ​സ​വും വൈ​കീ​ട്ട് നാ​ലു​മു​ത​ല്‍ 9.30 വ​രെ​യാ​ണ് ധ്യാ​നം. അ​ണ​ക്ക​ര മ​രി​യ​ന്‍ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡൊ​മി​നി​ക് വാ​ള​ന്മ​നാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ണ്‍​വെ​ന്‍​ഷ​ന്‍.

20നു ​തൃ​ശൂ​ര്‍ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ ടോ​ണി നീ​ല​ങ്കാ​വി​ല്‍ സ​മാ​പ​ന​സ​ന്ദേ​ശം ന​ല്‍​കും. അ​ന്നേ​ദി​വ​സം വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല​യും തു​ട​ര്‍​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും ആ​റു​മു​ത​ല്‍ 9.30 വ​രെ ഫാ. ​ഡൊ​മി​നി​ക് ന​യി​ക്കു​ന്ന ദൈ​വ​വ​ച​ന​പ്ര​ഘോ​ഷ​ണ​വും കൃ​പാ​ഭി​ഷേ​ക​ശു​ശ്രൂ​ഷ​യും വി​ടു​ത​ല്‍​ശു​ശ്രൂ​ഷ​യും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ഉ​ണ്ടാ​യി​രി​ക്കും.


ക​ണ്‍​വ​ന്‍​ഷ​ന്‍ സ​മാ​പ​ന​ദി​വ​സ​മാ​യ 20നു ​രാ​വി​ലെ 9.30 മു​ത​ല്‍ 1.30 വ​രെ യു​വ​ജ​ന​ങ്ങ​ള്‍​ക്കാ​യി മെ​ഗാ യു​വ​ജ​ന ക​ണ്‍​വെ​ന്‍​ഷ​നും വി​ടു​ത​ല്‍​ശു​ശ്രൂ​ഷ​യും ഫാ. ​ഡൊ​മി​നി​ക് വാ​ള​ന്മ​നാ​ലി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ നി​ര്‍​വ​ഹി​ക്ക​പ്പെ​ടും. ക​ണ്‍​വ​ന്‍​ഷ​ന്‍​ദി​വ​സ​ങ്ങ​ളി​ല്‍ സ്പി​രി​ച്വ​ല്‍ ഷെ​യ​റിം​ഗി​നും കു​മ്പ​സാ​ര​ത്തി​നും പ്ര​ത്യേ​കം സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.