തൊ​ഴി​ലി​ട​ങ്ങ​ൾ സ്ത്രീ​സൗ​ഹൃ​ദ​വും സു​ര​ക്ഷി​ത​വു​മാ​ക​ണം: ബെ​ഫി
Friday, October 18, 2024 4:12 AM IST
തൃ​ശൂ​ർ: തൊ​ഴി​ലി​ട​ങ്ങ​ൾ സ്ത്രീ​സൗ​ഹൃ​ദ​വും സു​ര​ക്ഷി​ത​വു​മാ​ക​ണം എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി​ക്കൊ​ണ്ട് ബെ​ഫി കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ക​ട​ന​വും ശാ​ഖാ​സ​ന്ദ​ർ​ശ​ന​വും ന​ട​ത്തി.

കേ​ര​ള ബാ​ങ്ക് റീ​ജ​ണ​ൽ ഓ​ഫീ​സി​ൽ ന​ട​ന്ന ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം എ​ൽ​ഐ​സി​ഇ​യു ഡി​വി​ഷ​ണ​ൽ സെ​ക്ര​ട്ട​റി ദീ​പ​ക് വി​ശ്വ​നാ​ഥ് നി​ർ​വ​ഹി​ച്ചു.

ബെ​ഫി ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​ജി ദി​ലീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​എ​ച്ച്. വി​നി​ത, ജി​ല്ലാ സെ​ക്ര​ട്ട​റി ബി. ​സ്വ​ർ​ണ​കു​മാ​ർ, കെ.​ജി. സു​കു​മാ​ർ, വി​പി​ൻ ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.