ജൂ​ബി​ലി​യി​ൽ ന​വീ​ക​രി​ച്ച ഓ​ങ്കോ​ള​ജി വി​ഭാ​ഗം ഉ​ദ്ഘാ​ട​നം 21ന്
Friday, October 18, 2024 4:12 AM IST
തൃ​ശൂ​ർ: ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​വീ​ക​രി​ച്ച ഓ​ങ്കോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും റേ​ഡി​യേ​ഷ​ൻ ഓ​ങ്കോ​ള​ജി പ്രോ​ജ​ക്ടി​ന്‍റെ പ്ര​ഖ്യാ​പ​ന​വും സ്‌​ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും 21നു ​രാ​വി​ലെ 11നു ​ന​ട​ക്കും.

2017ൽ ​ആ​രം​ഭി​ച്ച ഓ​ങ്കോ​ള​ജി വി​ഭാ​ഗം കീ​മോ​തെ​റാ​പ്പി, ഡേ ​കെ​യ​ർ, ഓ​ങ്കോ സ​ർ​ജ​റി, ഓ​ങ്കോ മെ​ഡി​സി​ൻ സം​വി​ധാ​ന​ങ്ങ​ളോ​ടെ​യാ​ണ് ന​വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. സ​മ​ഗ്ര ഓ​ങ്കോ​ള​ജി കെ​യ​ർ മു​ൻ​നി​ർ​ത്തി റേ​ഡി​യേ​ഷ​ൻ ഓ​ങ്കോ​ള​ജി പ്രോ​ജ​ക്ടി​ന്‍റെ പ്ര​ഖ്യാ​പ​ന​വും ന​ട​ക്കും. മ​ദ​ർ തെ​രേ​സ ഹാ​ളി​ൽ ബോ​ധ​വ​ത്ക​ര​ണ​ക്ലാ​സു​ക​ളും കാ​ൻ​സ​ർ​പ​രി​ശോ​ധ​ന​യും ന​ട​ക്കും. ന​ടി മ​ഞ്ജു വാ​ര്യ​ർ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യും മ​ഞ്ജു വാ​ര്യ​ർ ഫൗ​ണ്ടേ​ഷ​നും ധാ​ര​ണാ​പ​ത്രം ഒ​പ്പി​ടും.


പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ൻ​ഡ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി മു​ണ്ട​ൻ​കു​രി​യ​ൻ, സി​ഇ​ഒ ഡോ. ​ബെ​ന്നി ജോ​സ​ഫ് നീ​ല​ങ്കാ​വി​ൽ, ഫാ. ​പോ​ൾ ചാ​ലി​ശേ​രി, ഡോ. ​ശ്രീ​കു​മാ​ർ​പി​ള്ള, ഡോ ​മി​ഥു​ൻ ചാ​ക്കോ ജോ​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.