വട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യ്ക്കെ​തി​രെ പ്ര​തി​പ​ക്ഷം സ​മ​രം ശ​ക്ത​മാ​ക്കു​ന്നു
Thursday, October 17, 2024 2:00 AM IST
വട​ക്കാ​ഞ്ചേ​രി: ന​ഗ​ര​സ​ഭ​ക്കെ​തി​രെ പ്ര​തി​പ​ക്ഷം സ​മ​രം ശ​ക്ത​മാ​ക്കു​ന്നു. ന​ഗ​ര​സ​ഭ​യി​ലെ സിപിഎം ദു​ർ​ഭ​ര​ണ​ത്തി​നും അ​ഴി​മ​തി​ക്കുമെ​തി​രെ കോ​ൺ​ഗ്രസ് ശ​ക്ത​മാ​യ അ​നി​ശ്ചി​ത കാ​ല പ്ര​തി​ഷേ​ധങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് ന​ഗ​ര​സ​ഭ പാ​ർ​ല​മെ​ന്‍ററി പാ​ർ​ട്ടി വ്യ​ക്ത​മാ​ക്കി.

എ​ട്ട​ര വ​ർ​ഷ​മാ​യി വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ൽ വെ​റും പ്ര​ഖ്യാ​പ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ന​ട​ന്ന​ത്. കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളി​ൽനി​ന്ന് ല​ഭി​ക്കേ​ണ്ട കോ​ടിക്ക​ണ​ക്കി​ന് രൂ​പ ലാ​പ്സാ​ക്കി, മാ​സ്റ്റ​ർപ്ലാ​ൻ ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ത​ന​ത് വ​രു​മാ​നം വ​ർ​ധി​ച്ചി​ല്ല. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ൾ അ​തി​ദ​രി​ദ്ര​ർ എ​ന്നി​വ​ർ​ക്കു​ള്ള പ​ദ്ധ​തി​ക​ൾ നാ​മ​മാ​ത്ര​മാ​യി. ധൂ​ർ​ത്തും, അ​ഴി​മ​തി​യും ന​ഗ​ര​സ​ഭ​യു​ടെ ദൈ​നം ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​വ​രെ ബാ​ധി​ച്ചു. ന​ഗ​ര​സ​ഭ ജ​ന​റ​ൽ കൗ​ൺ​സി​ലും, സ്റ്റാ​ൻഡിം​ഗ് ക​മ്മ​റ്റി​ക​ളും വെ​റും നോ​ക്കു​കു​ത്തി​ക​ളാ​യി മാ​റി.


മു​ൻ​കാ​ല പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച പ​ദ്ധ​തി​ക​ൾ​പോ​ലും​പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗ്യ​മാ​ക്കി​യി​ല്ല.

വി​മ​ർ​ശി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ വ്യാ​ജ​പ​രാ​ധി​ക​ൾ ന​ൽ​കി ക​ള്ളക്കേസു​ക​ൾ എ​ടു​ക്കു​ന്നു.
ഈ ​സാ​ഹ​ച​ര്യ​ത്തി​ലാണ് ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി ഈ ​ദു​ർ​ഭ​ര​ണ​ത്തി​ന് അ​റു​തി വ​രു​ത്താ​ൻ അ​ന്തി​മ സ​മ​ര​ത്തി​ന് തു​ട​ക്കം കു​റി​ക്കു​വാ​ൻ പാ​ർ​ലമെ​ന്‍റ​റി പാ​ർ​ട്ടി തീ​രു​മാ​നി​ച്ച​ത്.

വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ കോ​ൺ​ഗ്ര​സ് പാ​ർ​ലി​മെ​ന്‍ററി പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ കെ.​അ​ജി​ത് കു​മാ​ർ യോ​ഗ​ത്തി​ൽ അധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​ജി. ജ​യ​ദീ​പ്, കൗ​ൺ​സി​ല​ർ എ​സ്എഎ ആ​സാ​ദ്, മ​ണ്ഡലം പ്ര​സി​ഡ​ന്‍റുമാ​രാ​യ ബി​ജു ഇ​സ്മാ​യി​ൽ, സി.​എ​ച്ച്. ഹ​രീ​ഷ്, കൗ​ൺ​സി​ല​ർ​മാ​രാ​യ സ​ന്ധ്യ കൊ​ട​യ്ക്കാ​ട​ത്ത്, ബു​ഷ്റ റ​ഷീ​ദ്, ജോ​യ​ൽ മ​ഞി​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു.