വൈ​എം​സി​എ നൈ​റ്റിം​ഗേ​ൽ അ​വാ​ർ​ഡു​ക​ൾ നൽകി
Friday, May 17, 2024 1:30 AM IST
തൃ​ശൂ​ർ: വൈ​എം​സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ന​ഴ്സ​സ് വാ​രാ​ഘോ​ഷം സ​മാ​പി​ച്ചു. ച​ട​ങ്ങി​ൽ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ 16 ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 16 മി​ക​ച്ച ന​ഴ്സു​മാ​രെ കാ​ഷ് അ​വാ​ർ​ഡും പൊ​ന്നാ​ട​യും ഉ​പ​ഹാ​ര​വും ന​ൽ​കി ആ​ദ​രി​ച്ചു. ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങ് സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സി.​പി. വി​ജ​യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ജോ​ജു മ​ഞ്ഞി​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി മു​ണ്ട​ൻ​കു​ര്യ​ൻ, സി​ഇ​ഒ ബെ​ന്നി ജോ​സ​ഫ്, ജൂ​ബി​ലി ഫ്ര​റ്റേ​ണി​റ്റി ചെ​യ​ർ​മാ​ൻ സോ​ളി തോ​മ​സ്, ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി ന​ഴ്സ് ഷൈ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ട്ര​ഷ​റ​ർ ഷാ​ജി ചെ​റി​യാ​ൻ സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ൽ​സ​ൺ ജോ​സ് ന​ന്ദി​യും പ​റ​ഞ്ഞു.