കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സ് വാര്‍ഷികവും ചരിത്ര സെമിനാറും
1461260
Tuesday, October 15, 2024 6:29 AM IST
ഇരിങ്ങാലക്കുട: ചരിത്രം കഴിഞ്ഞുപോയതാണെന്നും മാറ്റാനും തിരിച്ചുപിടിക്കാനും കഴിയില്ലെന്നും അവകാശം ഉന്നയിച്ച് വര്‍ത്തമാനകാലത്തെ ദുസ്സഹമാക്കി മാറ്റാനുള്ളതല്ലെന്നും കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് ഡോ. രാജന് ഗുരുക്കള്‍.
കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സിന്റെ വാര്‍ഷികവും ചരിത്ര സെമിനാറും ഉദ്ഘാടനംനിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവസ്വം ചെയര്മാന് അഡ്വ.സി.കെ. ഗോപി അധ്യക്ഷതവഹിച്ചു. ഡോ.സി.സി. ബാബു മുഖ്യപ്രഭാഷണം നടത്തി. ലാറ്റിനമേരിക്കന്‍ കരീബിയന്‍ ട്രേഡ് കൗണ്‍സില്‍ ഗുഡ്വില് അംബാസഡറായ ഐസിഎല്‍ ഫിന്‍കോപ്പ് സിഎംഡി അഡ്വ.കെ.ജി. അനില്‍കുമാര്‍, കേരള സംസ്ഥാന വയോമിത്ര അവാര്‍ഡ് ലഭിച്ച വേണുജി, സദനം കഥകളി അക്കാദമിയുടെ പട്ടിക്കാംതൊടി രാമുണ്ണിമേനോന്, ആചാര്യ പുരസ്കാരം ലഭിച്ച ഗോപി ആശാന് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പ്രഫ. സാവിത്രി ലക്ഷ്മണന്, മുന്‍ ദേവസ്വം ചെയര്മാന് വി.സി. പ്രഭാകരന്, മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സ് ഡയറക്ടര്‍ ഡോ.കെ. രാജേന്ദ്രന്, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഉഷാനന്ദിനി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഡോ.ടി.കെ. നാരായണന് മോഡറേറ്റായിരുന്നു. സെന്റ് ജോസഫ്സ് കോളജ് റിട്ട.പ്രഫ.ഡോ. രാധാമുരളീധരന്‍, സെന്റ് ജോസഫ്സ് കോളജ് പ്രഫ. ലിറ്റി ചാക്കോ, ക്രൈസ്റ്റ് കോളജ് പ്രഫ. സിന്റോ കോങ്കോത്ത് എന്നിവര്‍ അനുബന്ധപ്രബന്ധങ്ങള് അവതരിപ്പിച്ചു. ഡോ.വി.വി. ഹരിദാസ് പ്രബന്ധം അവതരിപ്പിച്ചു.
കേരളവര്‍മ കോളജ് പ്രഫസര്‍ ഡോ.ഒ.കെ. പ്രവീണ്‍, ക്രൈസ്റ്റ് കോളജ് അധ്യാപകരായ ഡോ.വി. ശ്രീവിദ്യ, ഡോ.ജെ. ദീപക് എന്നിവര്‍ അനുബന്ധ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. രണ്ടുദിവസങ്ങളിലായി നടക്കുന്ന പരിപാടികളില്‍ വിവിധ കോളജുകളില്‍നിന്നായി 200 ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.