സാന്ത്വനം 350 സൈക്കിളുകൾ വിതരണംചെയ്തു
1461248
Tuesday, October 15, 2024 6:28 AM IST
തൃശൂർ: കാർബണ്‍ എമിഷൻ കുറച്ച് നെറ്റ് സീറോ പദ്ധതിയുടെ ഭാഗമായി തൃശൂർ അതിരൂപത സാമൂഹ്യക്ഷേമ വിഭാഗമായ സാന്ത്വനം 350 സൈക്കിളുകൾ വിദ്യാർഥികൾക്കായി പകുതി സാന്പത്തിക സഹായത്തോടെ വിതരണംചെയ് തു. തൃശൂർ ആസ്ഥാനമായ ജൈത്ര ഫൗണ്ടേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്.
സമൂഹത്തിൽ പ്രകൃതിക്കും ആരോഗ്യത്തിനും ഇണങ്ങിയ സഞ്ചാരശീലം വളർത്തിയെടുക്കാൻ പദ്ധതി ഉപകരിക്കുമെന്ന് തൃശൂർ നബാർഡ് ജനറൽ മാനേജർ സെബിൻ ആന്റണി പറഞ്ഞു. 50 ശതമാനം സാന്പത്തിക സഹായത്തോടെ നടപ്പാക്കുന്ന വിവിധ കമ്യൂണിറ്റി ഡെവലപ്മെന്റ് പദ്ധതികൾ സാധാരണക്കാർക്ക് ഉപകാരപ്രദമാണെന്ന് അതിരൂപത വികാരി ജനറൽ മോണ്‍. ജോസ് കോനിക്കര പറഞ്ഞു.
സെന്റ് തോമസ് തോപ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പ്രോജക്ട് കോ-ഓർഡിനേറ്റർ സി.ടി. നെൽസണ്‍, സാന്ത്വനം അസോസിയേറ്റ് ഡയറക്ടർ ഫാ. ജോസ് വട്ടക്കുഴി, അസിസ്റ്റൻറ് ഡയറക്ടർ ഫാ. ഡിക്സണ്‍ കൊളംന്പ്രത്ത്, സാന്ത്വനം ബോർഡ് അംഗങ്ങളായ ജോജു മഞ്ഞില, എ.എ. ആന്റണി, പി.ജെ. ജോണി, റോണി അഗസ്റ്റിൻ, ടോജോ മാത്യു, എലിസബത്ത് മാത്യു എന്നിവർ പങ്കെടുത്തു.