യുവാവിന്റെ മരണം: യൂത്ത് കോൺഗ്രസ് ദേശീയപാത ഉപരോധിച്ചു
1461259
Tuesday, October 15, 2024 6:29 AM IST
കൊടുങ്ങല്ലൂർ: യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്തപ്പുരയിൽ ദേശീയപാത ഉപരോധിച്ചു.
കഴിഞ്ഞദിവസം ദേശീയ പാതയിലെ കുഴിയിൽവീണാണ് യുവാവ് മരണപ്പെട്ടത്. ആഴ്ചൾക്കുമുൻപ് കൊടുങ്ങല്ലൂർ - തൃശൂർ സംസ്ഥാനപാതയിൽ സുനിൽകുമാറിര് എംഎല്‍എയുടെ വീടിനുമുന്നിലൂടെയുള്ള കുഴിയില്‍വീണു മറ്റൊരാളും മരണപ്പെട്ടു. തുടർച്ചയായി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നത് എംഎല്‍എയുടെയും അധികാരികളുടേയും അനാസ്ഥയാണെന്ന് പ്രതിഷേധയോഗത്തിൽ യൂത്ത് കോൺഗ്രസ് ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് ഹകീം ഇക്ബാൽ അധ്യക്ഷതവഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഇ.എസ്. സാബു ഉദ്ഘാടനംചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഔസേപ്പച്ചൻ ജോസ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ പി.വി. രമണൻ, എ.എ. മുസമ്മിൽ എന്നിവർ പ്രസംഗിച്ചു.