എൽഐസി ഏജന്റുമാരുടെ പങ്ക് മികച്ചത്: തോമസ് ഉണ്ണിയാടൻ
1461254
Tuesday, October 15, 2024 6:29 AM IST
അതിരപ്പിള്ളി: രാഷ്ട്രത്തിന്റെ സമ്പദ്ഘടന കെട്ടിപ്പടുക്കുന്നതിൽ ലൈഫ് ഇൻഷ്വറൻസ് ഏജന്റുമാരുടെ സംഭാവന മികച്ചതാണെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു.
ഇൻഷ്വറൻസ് ഏജന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ(ലിയാഫി)യുടെ ആഭിമുഖ്യത്തിൽ അതിരപ്പിള്ളിയിൽനടന്ന ഏകദിന പഠനക്യാമ്പ് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂർ ഡിവിഷൻ പ്രസിഡന്റ് പി. ബൈജു അധ്യക്ഷതവഹിച്ചു. ഡിവിഷൻ സെക്രട്ടറി ബിജു പുത്തരിക്കൽ, ലിയാഫി സംസ്ഥാന പ്രസിഡന്റ് ടി.പി. കേരളീയൻ, സോണൽ മെമ്പർ കെ. ഗോവിന്ദൻ എന്നിവർ പ്രസംഗിച്ചു.
എൻ.എസ്. സന്തോഷ്ബാബു ക്ലാസ് നയിച്ചു. സമ്മേളനത്തിൽ ഏജന്റുമാരുടെ ഫസ്റ്റ് ഇയർ കമ്മീഷൻ വെട്ടിക്കുറച്ച എൽഐസി മാനേജുമെന്റിന്റെ നടപടിക്കെതിരെ പ്രമേയം പാസാക്കി.