സെന്റ് മേരീസ് കോളജിൽ ബിരുദദാനച്ചടങ്ങ് നടത്തി
1461252
Tuesday, October 15, 2024 6:28 AM IST
തൃശൂർ: സെന്റ് മേരീസ് കോളേജ് ഓട്ടോണമസിലെ 2021-24 അധ്യയന വർഷത്തെ ബിരുദ ബിരുദാനന്തര വിദ്യാർഥികൾക്കായുള്ള ബിരുദദാനച്ചടങ്ങ് നടത്തി. കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സർവകലാശാലയുടെ വൈസ് ചാൻസലർ ഡോ.ടി. പ്രദീപ്കുമാർ സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു.
നിർമല പ്രോവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോ. സിസ്റ്റർ ക്രിസ്ലിൻ സിഎംസി, ഹയർ എഡ്യുക്കേഷൻ കൗണ്‍സിലർ ഡോ. മരിയറ്റ് എ. തേറാട്ടിൽ, കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ.ടി.എൽ.ബീന, വൈസ് പ്രി ൻസിപ്പൽമാരായ ഡോ. സിസ്റ്റർ മീന കെ. ചെറുവത്തൂർ, ഡോ.എ. ഡാലി ഡൊമിനിക്, അക്കാദമിക് കൗണ്‍സിൽ സെക്രട്ടറി ഡോ. ലിറ്റി മാത്യു ഇരിന്പൻ എന്നിവർ പങ്കെടുത്തു.