വീണ്ടും കാട്ടാന ആക്രമണം: 100 വാഴകള്‍ നശിപ്പിച്ചു
1461246
Tuesday, October 15, 2024 6:28 AM IST
പുത്തൂർ: മരോട്ടിച്ചാലില്‍ ഇന്നലെ പുലര്‍ച്ചെ കാട്ടനയിറങ്ങി നൂറോളം വാഴകള്‍ നശിപ്പിച്ചു. കള്ളിപറമ്പില്‍ ലോനപ്പന്റെ പറമ്പിലെ റോബസ്റ്റ്, നേന്ത്രവാഴകളാണ് ആനക്കൂട്ടം നശിപ്പിച്ചത്. കഴി ഞ്ഞ ഒരാഴ്ച തുടര്‍ച്ചയായി ഈ പ്രദേശത്ത് കാട്ടനകളുടെ ആക്രമണം ഉണ്ടാകാറുണ്ട്. ഇന്നലെ പുലര്‍ച്ചെ മൂന്നുവരെ നാട്ടുകാർ ആനയിറങ്ങാതിരിക്കാന്‍ കാവല്‍കിടന്നിരുന്നു. ശേഷമാണ് നാട്ടുകാര്‍ പിരിഞ്ഞുപോയതും ആനകള്‍ ഇറങ്ങിവന്ന് വാഴകള്‍ നശിപ്പിച്ചതും.