ആ​മ്പ​ല്ലൂ​ര്‍ അ​ടി​പ്പാ​ത:​ സി​പി​ഐ പ്ര​തി​ഷേ​ധസാ​യാ​ഹ്നം സം​ഘ​ടി​പ്പി​ച്ചു
Tuesday, October 15, 2024 6:28 AM IST
ആ​മ്പ​ല്ലൂ​ര്‍: ജം​ഗ്ഷ​നി​ലെ അ​ടി​പ്പാ​ത നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യാ​ത്ര​ക്കാ​രു​ടെ ദു​രി​തം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​ഐ അ​ള​ഗ​പ്പ​ന​ഗ​ര്‍ വെ​സ്റ്റ്, നെ​ന്മ​ണി​ക്ക​ര ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ സാ​യാ​ഹ്നം സം​ഘ​ടി​പ്പി​ച്ചു.

സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം വി.​എ​സ്. പ്രി​ന്‍​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ​ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ലെ മു​ന്‍​ക​രു​ത​ല്‍ നി​ര്‍​ദേശ​ങ്ങ​ളെ കാ​റ്റി​ല്‍ പ​റ​ത്തി​യാ​ണ് ദേ​ശീ​യ​പാ​ത അഥോ​റി​റ്റി മു​ന്നോ​ട്ടുപോ​കു​ന്ന​ത്. യാ​തൊ​രു വി​ധ മു​ന്ന​റി​യി​പ്പു​ക​ളും ബ​ദ​ല്‍ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കാ​തെ ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ന്ന സ​മീ​പ​നം തു​ട​രു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​ട​ന​ടി പ​രി​ഹാ​ര​മാ​ര്‍​ഗ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ അ​തി​ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​മെ​ന്നും വി.​എ​സ്. പ്രി​ന്‍​സ് പ​റ​ഞ്ഞു.


സി​പി​ഐ അ​ള​ഗ​പ്പ​ന​ഗ​ര്‍ വെ​സ്റ്റ് ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി കെ.​ആ​ര്‍. അ​നൂ​പ് അ​ധ്യ​ക്ഷ​ത വ​ഹിച്ചു. സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.​കെ. ശേ​ഖ​ര​ന്‍, ജി​ല്ലാ കൗ​ണ്‍​സി​ല്‍ അം​ഗം കെ.​എം. ച​ന്ദ്ര​ന്‍, മ​ണ്ഡ​ലം അ​സി​. സെ​ക്ര​ട്ട​റി സി.​യു. പ്രി​യ​ന്‍, മ​ണ്ഡ​ലം സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പി.​എം. നി​ക്‌​സ​ണ്‍, വി.​ആ​ര്‍. സു​രേ​ഷ്, ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി കെ.​വി. മ​ണി​ലാ​ല്‍, എ​ന്‍.​എം. മ​നേ​ഷ്, വി.​കെ. അ​നീ​ഷ്, സു​ന​ന്ദ ശ​ശി എ​ന്നി​വ​ര്‍ പ്രസം​ഗിച്ചു.