60 കാൻസർരോഗികൾക്ക് സൗജന്യ വിഗ്ഗുകൾ നല്കി
1461251
Tuesday, October 15, 2024 6:28 AM IST
അമലനഗർ: കാൻസർ രോഗംമൂലം മുടി നഷ്ടമായ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി അമല മെഡിക്കൽ കോളജിൽ ലോക പാലിയറ്റീവ് ദിനാചരണം. മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന 35-ാമത് സൗജന്യ വിഗ്ഗ് വിതരണ മീറ്റിംഗ് പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ് ഉദ്ഘാടനം ചെയ്തു.
ജോയിന്റ് ഡയറക്ടർമാരായ ഫാ. ആന്റണി പെരിഞ്ചേരി സിഎംഐ, ഫാ. ജെയ്സണ്‍ മുണ്ടൻമാണി സിഎംഐ, പാലിയേറ്റീവ് വിഭാഗം മേധാവി ഡോ. രാകേഷ് എൽ. ജോണ്‍, തിരുവനന്തപുരം വുമണ്‍ പ്രൊട്ടക്ഷൻ ഓഫീസർ ആൻഡ് വുമണ്‍ ആൻഡ് ചൈൽഡ് ഡവലപ്മെന്റ് വിഭാഗം മേധാവി ഡോ. എം.വി. സുനിത, അമല ആശുപത്രി വെൽനസ് വിഭാഗം മേധാവി ഡോ. സിസ്റ്റർ ആൻസിൻ, അമല നഴ്സിംഗ് കോളജ് വൈസ് പ്രിൻസിപ്പൽ, സിസ്റ്റർ ലിത ലിസ്ബത്ത് എഫ്സിസി, കേശദാനം കോ-ഓർഡിനേറ്റർ പി.കെ. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
സ്തനാർബുദം ബാധിച്ച 30 രോഗികൾക്ക് നിറ്റഡ് നോകേഴ്സും സൗജന്യമായി വിതരണം ചെയ്തു. കേശദാനം സ്നേഹദാനം ക്യാന്പുകൾ സംഘടിപ്പിച്ച 30 സ്ഥാപനങ്ങളെയും മുടി മുറിച്ചുനൽകിയ 35 വ്യക്തികളെയും ആദരിച്ചു. 1,700 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകിയെന്നു ഫാ. ജെയ്ൻണ് മുണ്ടൻമാണി പറഞ്ഞു. പതിനേഴായിരംപേർ 30 സെന്റീമീറ്റർ നീളത്തിൽ മുടി ദാനംചെയ്തതുകൊണ്ടാണു സൗജന്യമായി വിഗ്ഗുകൾ കൊടുക്കാൻ കഴിഞ്ഞത്. മറ്റ് ആശുപത്രികളിൽ ചികിത്സ തേടുന്നവർക്കും അമലയിലെ പാലിയറ്റീവ് വിഭാഗത്തിൽനിന്നു വിഗ്ഗുകൾ നൽകുന്നുണ്ട്. പാലിയേറ്റീവ് വിഷയത്തെ അടിസ്ഥാനമാക്കി ഫ്ലാഷ് മോബും ലഘു നാടകവും ഷോർട്ട് ഫിലിം മത്സരങ്ങളും സംഘനൃത്തവും നടത്തി.