എസ്എഫ്ഐ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി
1461257
Tuesday, October 15, 2024 6:29 AM IST
കൊടുങ്ങല്ലൂർ: എസ്എഫ്ഐ നേതാക്കളെ ആകമിച്ച കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ എസ്ഐക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി.
കഴിഞ്ഞ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനുശേഷം പുല്ലൂറ്റ് കെകെടിഎം ഗവ. കോളജിലെത്തിയ എസ്എഫ്ഐ നേതാക്കളായ ജില്ലാ സെക്രട്ടറിയേറ്റംഗം പ്രവീൺ, ഏരിയാ നേതാക്കളായ അജ്മൽ ഷാൻ, ഷാഹിർ എന്നിവരെയാണ് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ എസ്ഐ സലിം അകാരണമായി ആക്രമിച്ചത്. പരിക്കേറ്റവർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.
ചന്തപ്പുരയിൽ നിന്നാരംഭിച്ച മാർച്ച് വടക്കേനടയിൽ പോലീസ് തടഞ്ഞു. തുടർന്നുചേർന്ന പ്രതിഷേധയോഗം എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ആർ. വിഷ്ണു ഉദ്ഘാടനംചെയ്തു. സാന്ദ്ര മോഹൻ അധ്യക്ഷയായി. ജില്ലാ ജോയിന്റ് സെക്രട്ടറി വിഷ്ണു പ്രഭാകരൻ, വൈസ് പ്രസിഡന്റ് ജോത്സന, സാലിഹ് സൈലു എന്നിവർ പ്രസംഗിച്ചു.