ആമ്പല്ലൂരിലെ വ്യാപാരികൾക്ക് 10 ലക്ഷം രൂപ പ്രളയസഹായം നല്കി
1461244
Tuesday, October 15, 2024 6:28 AM IST
ആമ്പല്ലൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആമ്പല്ലൂർ യൂണിറ്റിലെ വ്യാപാരികൾക്ക് പത്തുലക്ഷം രൂപയുടെ പ്രളയ ധനസഹായം വിതരണം ചെയ്തു.
ആമ്പല്ലൂരിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൽ ഹമീദ് ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ്് ജോയ് പാണ്ടാരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഭദ്രം മരണാനന്തരസഹായ ഫണ്ട് 10 ലക്ഷം രൂപ ആമ്പല്ലൂർ യൂണിറ്റിലെ വ്യാപാരി കെ.എൽ. ജോയിയുടെ കുടുംബത്തിന് കൈമാറി.
ജില്ലാ ജനറൽ സെക്രട്ടറി എൻ. ആർ. വിനോദ്കുമാർ, ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ, ജില്ലാ വൈസ് പ്രസിഡന്റ്് സെബാസ്റ്റ്യൻ മഞ്ഞളി, യൂത്ത്വിംഗ് പ്രസിഡ ന്റ് കെ.ടി. പിയൂസ്, രഞ്ജിമോൻ കോടാലി, ഡേവിസ് വില്ലടത്തുകാരൻ, പി.എൽ. റെജി, കെ. ജയകുമാർ, റിജോ ഫാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു.