മഹിളാകോൺഗ്രസ് "സാഹസ് ഏകദിന ക്യാമ്പ്'
1461250
Tuesday, October 15, 2024 6:28 AM IST
വടക്കാഞ്ചേരി: മഹിളാ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സാഹസ് ഏകദിന ക്യാ മ്പ് കെപിസിസി ജനറൽ സെക്രട്ടറി കെ.എ. തുളസി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബുഷ്റ റഷീദ് അധ്യക്ഷത വഹിച്ചു. സമാപനസമ്മേളനം മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ്് ടി. നിർമല ഉദ്ഘാടനം ചെയ്തു. ഡോ. സോയാ ജോസഫ് പഠന ക്ലാസ് നയിച്ചു.
നേതാക്കളായ ലീലാമ ടീച്ചർ, രാജേന്ദ്രൻ അരങ്ങത്ത്, എൻ.ആർ. സതീശൻ, പി.എൻ. വൈശാഖ്, പി.ജി. ജയദീപ്, ഷൈല സാബു, സന്ധ്യ കൊടക്കാടത്ത്, ബിജു ഇസ്മയിൽ, സി.എച്ച്. ഹരീഷ്, സൈ റാബാനു, രമണി പ്രേമദാസൻ, കമലം ശ്രീനിവാസൻ, പി. ഇന്ദിര, പുഷ് പലത അനിൽ, സനിത സന്തോഷ്, എന്നിവർ പ്രസംഗിച്ചു.