കെഎസ്ആർടിസി ബസുകൾ സൗത്ത് ജംഗ്ഷനിൽ നിർത്തും
1461258
Tuesday, October 15, 2024 6:29 AM IST
ചാലക്കുടി: ദേശീയപാതയില്‍ ചാലക്കുടിവഴി കടന്നുപോകുന്ന ദീർഘദൂര കെഎസ്ആർ ടിസി സർവീസ് ബസുകളിൽ ചാലക്കുടി ബസ്സ്റ്റാൻഡിൽ പ്രവേശിക്കാത്ത എൽഎസ് 2 കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ബസുകൾ നിർബന്ധമായും ചാലക്കുടി മേൽപ്പാലത്തിനുതാഴെ യാത്രക്കാരെ ഇറക്കി സർവീസ് റോഡിലൂടെ തിരികെ ദേശീയപാതയിൽ പ്രവേശിക്കണമെന്ന് സനീഷ്കുമാർ ജോസഫ് എംഎൽഎ അറിയിച്ചു.
ചാലക്കുടി കെഎസ് ആർടിസി ഡിപ്പോയുമായി ബന്ധപ്പെട്ടു ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ അധ്യക്ഷതയിൽചേർന്ന യോഗത്തിലാണ് തീരുമാനം. നിർദേശങ്ങൾ ഇന്നുതന്നെ ബന്ധപ്പെട്ട ഡിപ്പോകൾക്ക് നൽകുവാൻ കെഎസ്ആർടിസി ഉദ്യാഗസ്ഥർക്ക് നിർദേശംനൽകി.
ചാലക്കുടി കെഎസ്ആർടിസി ബസ്സ്റ്റാൻഡ് നിർമാണവുമായി ബന്ധപ്പെട്ടു പൊതുമരാമത്ത് കെട്ടിടനിർമാണവിഭാഗത്തിന് എൻഒസി നല്കുവാനും യോഗം നിർദേശിച്ചു.
കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ പ്രമോജ് ശങ്കർ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ഷറഫ് മുഹമ്മദ്, ജിപി. പ്രദീപ്കുമാർ, സിവിൽ എന്‍ജിനീയർ ലേഖ ഗോപാലൻ, ചാലക്കുടി എടിഒ കെ.ജെ. സുനിൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.