ആചാരപ്പൊലിമയില്‍ പോത്തോട്ടോണം
1461255
Tuesday, October 15, 2024 6:29 AM IST
ഇരിങ്ങാലക്കുട: ആചാരത്തനിമയോടെ കരുവന്നൂര്‍ വെട്ടുകുന്നത്തുകാവ് ക്ഷേത്രത്തില്‍ പോത്തോട്ടോണം. കാര്‍ഷികാഭിവൃദ്ധിക്കും കന്നുകാലികളുടെ സംരക്ഷണത്തിനുമായി കാര്‍ഷിക ഉത്സവത്തിന്റെ ഭാഗമായാണ് ചടങ്ങ് നടത്തുന്നത്. കാര്‍ഷികോത്സവത്തില്‍ പങ്കെടുക്കാന്‍ വിദൂരഗ്രാമങ്ങളില്‍നിന്നുപോലും സ്ത്രീപുരുഷഭേദമെന്യേ നാട്ടുകാര്‍ ഒഴുകിയെത്തി.
തൊട്ടിപ്പാള്‍, ആറാട്ടുപുഴ, മൂര്‍ക്കനാട്, കരുവന്നൂര്‍, മാടായിക്കോണം, തളിയക്കോണം തുടങ്ങിയ ദേശങ്ങളില്‍നിന്നുള്ള ആറ് സംഘങ്ങളാണ് ഇത്തവണ പോത്തോട്ടോണത്തില്‍ പങ്കെടുത്തത്. സേതുമാധവന് വെളിച്ചപ്പാട് ചടങ്ങുകള്‍ക്ക് കാര്‍മികത്വംവഹിച്ചു. ക്ഷേത്ര സമിതി പ്രസിഡന്റ് എ. നാരായണന്, സെക്രട്ടറി എം.ആര്. രവീന്ദ്രന് എന്നിവര്‍ പരിപാടികള്‍ക്ക് നേത്യത്വംനല്കി.