അരിമ്പൂർ വാരിയംപടവ് മോട്ടോർ പുരയിലെ വൈദ്യുതിമീറ്ററും ഉപകരണങ്ങളും കത്തിനശിച്ചു
1461253
Tuesday, October 15, 2024 6:28 AM IST
അരിമ്പൂർ: മനക്കൊടി പുള്ള് റോഡരികിലുള്ള വാരിയംപടവിലെ മോട്ടോർ പുരയിലെ വൈദ്യുതി മീറ്ററും പാനൽബോർഡും അനുബന്ധ ഉപകരണങ്ങളും ഉഗ്രശബ്ദത്തോടെ കത്തിനശിച്ചു. ആർക്കും പരിക്കില്ല.
ഇന്നലെ രാവിലെ ആറോടെയാണ് അപകടം. ഉഗ്രശബ്ദം കേട്ടയുടൻ മോട്ടോർപന്പ് ഒാപ്പറേ റ്ററും സഹായിയും പുറത്തേയ് ക്കോടിയതിനാൽ വൻദുരന്തമൊഴിവാക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ കെഎസ്ഇബി ജീവനക്കാരെത്തി അടിയന്തര അറ്റകുറ്റപ്പണികൾ നടത്തി.
പ്രളയത്തിനുശേഷം സ്ഥാപിച്ച സബ്മെഴ്സിബിൾ പമ്പാണ് ഇവിടെയുള്ളത്. സമീപത്തെ ട്രാ ൻസ്ഫോർമറിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായതുമൂലം വൈദ്യുത ലൈനിൽ അമിത ലോഡോ വോൾട്ടേജ് വ്യതിയാനമോ വന്നതാകും അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. കാൽ ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് പടവ്കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
പാടത്തെ വെള്ളം വറ്റിക്കുന്ന സമയത്തുണ്ടായ അപകടം കർഷകരെ ആശങ്കയിലാക്കിയിട്ടുണ്ടെങ്കിലും ഉടൻ പമ്പിംഗ് പുനഃസ്ഥാപിക്കാനാകുമെന്നാണു പ്രതീക്ഷ. ആകെ ഒരു മോട്ടോർ മാത്രം ഉള്ള ഈ പടവിലേക്ക് മറ്റൊരു മോട്ടോർകൂടി അനുവദിക്കണമെന്ന ആവശ്യത്തിന് ഇതുവരെ പരിഹാരമായിട്ടില്ലെന്ന് പടവ് പ്രസിഡന്റ്് കെ.സി. പുഷ്കരനും സെക്രട്ടറി കെ.കെ. അശോകനും പറഞ്ഞു.