"സ്വന്തം കുടുംബത്തെ സംരക്ഷിക്കാൻ മുഖ്യമന്ത്രി കേരളത്തെ ഒറ്റിക്കൊടുക്കുന്നു'
1461256
Tuesday, October 15, 2024 6:29 AM IST
ഇരിങ്ങാലക്കുട: അഴിമതി കേസുകളിൽനിന്നു സ്വന്തം കുടുംബത്തെ സംരക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെ ഒറ്റിക്കൊടുക്കുകയാണെന്നു മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ പറഞ്ഞു.
ജനദ്രോഹ സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭം മുദ്രാവാക്യവുമായി യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൺവീനർ എം.പി. ജാക്സൺ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി, കെ.കെ. ശോഭനൻ, സോണിയ ഗിരി, സതീഷ് വിമലൻ, ബ്ലോക്ക് പ്രസിഡന്റുമാരായ സോമൻ ചിറ്റേത്ത്, ഷാറ്റോ കുര്യൻ, നഗരസഭാധ്യക്ഷൻ ബൈജു കുറ്റിക്കാടൻ, ടി.വി. ചാർളി, സാം തോമസ്, പി.ബി. മനോജ്കുമാർ, റോക്കി ആളൂക്കാരൻ, മിനി മോഹൻദാസ്, ദാമോദരൻ എന്നിവർ പ്രസംഗിച്ചു.