ക്ഷേത്രദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ഭ​ക്ത​ർ​ക്ക് വ​രിനി​ൽ​ക്കാ​ൻ ക്യൂ ​കോം​പ്ല​ക്സ് നി​ർ​മി​ക്ക​ണം
Friday, July 12, 2024 1:09 AM IST
ഗു​രു​വാ​യൂ​ർ: ക്ഷേ​ത്രദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ഭ​ക്ത​ർ​ക്ക് മ​ഴ​യും വെ​യി​ലും ഏ​ൽ​ക്കാ​തെ വ​രി​നി​ൽ​ക്കാ​ൻ അ​ത്യാ​ധു​നി​ക ക്യു ​കോം​പ്ല​ക്സ് ഉ​ട​ൻ നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗു​രു​വാ​യൂ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സം​ഘ​ട​ന​ക​ൾ ദേ​വ​സ്വ​ത്തി​നു നി​വേ​ദ​നം ന​ൽ​കി.​

ക്യു കോം​പ്ല​ക്സ് നി​ർ​മിക്കു​ന്ന​തി​നാ​യാ​ണ് തെ​ക്കേന​ട​യി​ൽ സ്ഥ​ലം ഏ​റ്റെ​ടു​ത്ത​ത്.​ മാ​റിവ​രു​ന്ന ഭ​ര​ണ​സ​മി​തി​ക​ൾ പ​ല സ്ഥ​ല​ങ്ങ​ളി​ൽ ക്യൂ ​കോം​പ്ല​ക്സ് വി​ഭാ​വ​നം ചെ​യ്തെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ല.

ക്ലോ​ക്ക് റൂം, ​വ​ഴി​പാ​ട് ശീ​ട്ടാ​ക്ക​ൽ ,ടോ​യ്‌ലറ്റ്, ല​ഘു ഭ​ക്ഷ​ണ​ശാ​ല എ​ന്നി​വ ഉ​ൾ​പ്പെ​ട്ട ക്യൂ ​കോം​പ്ല​ക്സ് നി​ർ​മി​ച്ച് ഭ​ക്ത​രു​ടെ ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.​മു​ഖ്യ​മ​ന്ത്രി, എംഎ​ൽഎ, ​ദേ​വ​സ്വം മ​ന്ത്രി എ​ന്നി​വ​ർ​ക്കും ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് നി​വേ​ദ​നം നി​ൽ​കും. മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്് ടി.​എ​ൻ. മു​ര​ളി, ലോ​ഡ്ജ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജി.​കെ. ​പ്ര​കാ​ശ​ൻ, സെ​ക്ര​ട്ട​റി മോ​ഹ​ന​കൃ​ഷ്ണ​ൻ ഓ​ട​ത്ത്, ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് സെ​ക്ര​ട്ട​റി അ​ഡ്വ. ര​വി​ ച​ങ്ക​ത്ത് എ​ന്നി​വ​രാ​ണു നി​വേ​ദക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.​

ഗു​രു​വാ​യൂ​രി​ലെ ഒ​ൻ​പ​തു സം​ ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യാ​ണ് ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​ട്ടു​ള്ള​ത്.