വൈദികവിദ്യാർഥി കു​ള​ത്തി​ൽ മുങ്ങിമ​രി​ച്ചു
Tuesday, July 30, 2024 11:44 PM IST
കു​ന്നം​കു​ളം: തൊ​ഴി​യൂ​രി​ൽ നി​റ​ഞ്ഞു കി​ട​ക്കു​ന്ന കു​ള​ത്തി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു. തൊ​ഴി​യൂ​ർ പാ​ലേ​മാ​വ് പ​ള്ളി റോ​ഡി​ൽ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ വീ​ട്ടു​വ​ള​പ്പി​ലെ കു​ള​ത്തി​ൽ വ​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. അ​ഞ്ഞൂ​ര് വാ​ഴ​പ്പി​ള്ളി ജേ​ക്ക​ബ് മ​ക​ൻ ഡി​ങ്കി​ൾ(22) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കീ​ട്ടാ​യി​രു​ന്നു അ​പ​ക​ടം. നി​റ​ഞ്ഞു കി​ട​ക്കു​ന്ന കു​ള​ത്തി​ൽ കൂ​ട്ടു​കാ​രു​മാ​യി കു​ളി​ക്ക​വേ ആ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. വെ​ള്ള​ത്തി​ലേ​ക്ക് ചാ​ടി​യ ഡി​ങ്കി​ൾ പൊ​ന്തി വ​രാ​ൻ വൈ​കി​യ​പ്പോ​ഴാ​ണ് ഒ​പ്പ​മു​ള്ള​വ​ർ അ​ന്വേ​ഷി​ച്ച​ത്. ഉ​ട​ൻ​ത​ന്നെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കാ​യി മാ​റ്റി. വൈ​ദി​ക പ​ഠ​ന വി​ദ്യാ​ർ​ഥി​യാ​യാ​ണ്.


മാ​താ​വ്: ലി​ൻ​സി. സ​ഹോ​ദ​ര​ങ്ങ​ൾ: റി​ൻ​ക്ലേ​റ്റ്, ടി​ങ്കി​ൾ, ജോ​സ​ഫ്. സം​സ്കാ​രം അ​ഞ്ഞൂ​ർ സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വി​വേ​ഴ്സ് കാ​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ.