ക്രൈ​സ്റ്റ് കോ​ള​ജ് ഇ​ന്‍റ​ര്‍​കൊ​ളീ​ജി​യ​റ്റ് ഒ​എ​സ്എ വോ​ളി​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് ഇ​ന്ന് ആ​രം​ഭി​ക്കും
Tuesday, July 30, 2024 2:01 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജി​ല്‍ ന​ട​ന്നു​വ​രു​ന്ന 49ാമ​ത് ഇ​ന്‍റ​ര്‍​കൊ​ളീ​ജി​യ​റ്റ് ഒ​എ​സ്എ വോ​ളി​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് ഇ​ന്നും നാ​ളെ​യും ന​ട​ക്കും.

കേ​ര​ള​ത്തി​ലെ മി​ക​ച്ച എ​ട്ടു കോ​ള​ജ് ടീ​മു​ക​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു. ഇ​ന്നു രാ​വി​ലെ എ​ട്ടി​നു മു​ന്‍​വ​ര്‍​ഷ​ത്തെ ര​ണ്ടാം സ്ഥാ​ന​ക്കാ​രും പി​ആ​ര്‍​എ​ന്‍​എ​സ്എ​സ് കോ​ള​ജ് മ​ട്ട​ന്നൂ​ര്‍, ഡി​സ്റ്റ് കോ​ള​ജ് അ​ങ്ക​മാ​ലി എ​ന്നി​വ​ര്‍ ത​മ്മി​ല്‍ ആ​ദ്യ മ​ത്സ​രം ന​ട​ക്കും.

ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​ജ സ​ഞ്ജീ​വ്കു​മാ​ര്‍ നി​ര്‍​വ​ഹി​ക്കും. ക്രൈ​സ്റ്റ് കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ജോ​യ് പീ​ണി​ക്ക​പ്പ​റ​മ്പി​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ റ​വ. ഡോ. ​ജോ​ളി ആ​ന്‍​ഡ്രൂ​സ്, ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജെ​യ്‌​സ​ണ്‍ പാ​റേ​ക്കാ​ട​ന്‍, കാ​യി​ക വി​ഭാ​ഗം മേ​ധാ​വി ഡോ. ​ബി​ന്‍റു ടി. ​ക​ല്യാ​ണ്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രി​ക്കും. തു​ട​ര്‍​ന്നു​ള്ള മ​ത്സ​ര​ത്തി​ല്‍ ആ​തി​ഥേ​യ​രാ​യ ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​ സ്റ്റ് കോ​ള​ജ്, പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജു​മാ​യി ഏ​റ്റു​മു​ട്ടും.


സെ​ന്‍റ് ജോ​ര്‍​ജ് കോ​ള​ജ് അ​രു​വി​ത്ത​റ, ഗ​വ. കോ​ള​ജ് ഫി​സി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ കോ​ഴി​ക്കോ​ട്, സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ദേ​വ​ഗി​രി, ബി​ഷ​പ് മൂ​ര്‍ കോ​ള​ജ് മാ​വേ​ലി​ക്ക​ര എ​ന്നീ ടീ​മു​ക​ളും ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കു​ം.

ടൂ​ര്‍​ണ​മെ​ന്‍റി​ലെ വി​ജ​യി​ക്ക​ള്‍​ക്ക് പ്ര​ഫ. ജോ​സ​ഫ് പി. ​തോ​മ​സും സാ​റാ​മ്മ ജോ​സ​ഫ് മെ​മ്മോ​റി​യ​ല്‍ എ​വ​ര്‍ റോ​ളിം​ഗ് വി​ന്നേ​ഴ്‌​സ് ട്രോ​ ഫി​യും അ​ക്വാഇ​ന്ത്യ ബാം​ഗ്ലൂ​രു ന​ല്‍​കു​ന്ന 15,000 രൂ​പ കാ​ഷ് അ​വാ​ര്‍​ഡും ന​ല്‍​കും.

ര​ണ്ടാം സ്ഥാ​ന​ക്കാ​ര്‍​ക്ക് ബേ​ബി​ജെ​യ്ന്‍ സെ​ബി മെ​മ്മോ​റി​യ​ല്‍ എ​വ​ര്‍​റോ​ളിം​ഗ് റ​ണ്ണേ​ഴ്‌​സ് ട്രോ​ഫി​യും അ​ക്വാ ഇ​ന്ത്യ ബാം​ഗ്ലൂ​ര്‍ ന​ല്‍​കു​ന്ന 10000 രൂ​പ കാ​ഷ് അ​വാ​ര്‍​ഡും ന​ല്‍​കു​ന്നു.

മൂ​ന്നാം സ്ഥാ​ന​ക്കാ​ര്‍​ക്ക് പ്ര​ഫ. തോ​മ​സ് വ​ര്‍​ഗീ​സ് മെ​മ്മോ​റി​യ​ല്‍ എ​വ​ര്‍​റോ​ളിം​ഗ് സെ​ക്ക​ൻ​ഡ് റ​ണ്ണ​ര്‍ അ​പ്പ് ട്രോ​ഫി​യും നാ​ലാം സ്ഥാ​ന​ക്കാ​ര്‍​ക്ക് തു​ള​സി​ഗം മെ​മ്മോ​റി​യ​ല്‍ എ​വ​ര്‍​റോ​ളിം​ഗ് തേ​ര്‍​ഡ് റ​ണ്ണ​ര്‍ അ​പ്പ് ട്രോ​ഫി​യും ല​ഭി​ക്കും.