അറപ്പത്തോട് രൂപംകൊണ്ടു; തീരത്ത് ആശ്വാസം
1441174
Friday, August 2, 2024 12:57 AM IST
ചാവക്കാട്: തീരത്ത് കെട്ടിനില്‍ക്കുന്ന വെള്ളം അറപ്പത്തോടുവഴി കടലിലേക്ക് ഒഴുകാൻ തുടങ്ങിയത് തീരദേശവാസികള്‍ക്ക് ആശ്വാസമായി. തുടർച്ചയായ മഴയിൽ കടലോരത്ത് രൂക്ഷമായ വെള്ളക്കെട്ടായിരുന്നു. ഇതു തീരപ്രദേശത്തെ നിരവധി വീടുകളെ വെള്ളക്കെട്ടിലാക്കി.
ഇതിനിടെ കഴിഞ്ഞദിവസം ബ്ലാങ്ങാട് ബീച്ചിനു തെക്കുഭാഗം രൂപപ്പെടുത്തിയ അറപ്പയാണ് കടലോരവാസികൾക്ക് തുണയായത്. ഇതിലൂടെയാണ് കെട്ടിനില്‍ക്കുന്ന ജലം കടലിലേക്ക് ഒഴുകുന്നത്. കാറ്റും ഉയര്‍ന്ന തിരമാലയും ഉണ്ടാവാന്‍ സാധ്യതയുള്ളതായി അറിയിപ്പുള്ളതിനാല്‍ മത്സ്യബന്ധന യാനങ്ങളല്ലാം സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റി.