വടക്കാഞ്ചേരി: വിഖ്യാത മാധ്യമപ്രവർത്തകനും സ്വതന്ത്ര്യ സമരസേനാനിയുമായിരുന്ന തെക്കുംകര പുന്നംപറമ്പ് സ്വദേശി ആർ.എം. മനയ്ക്കലാത്തിന്റെ സ്മരണാർഥം വടക്കാഞ്ചേരി പ്രസ്ക്ലബ് സംസ്ഥാനതലത്തിൽ ഏർപ്പെടുത്തിയ മാധ്യമ അവാർഡുകൾ വിതരണംചെയ്തു.
മികച്ച പ്രാദേശിക മാധ്യമപ്രവർത്തകനും ദൃശ്യമാധ്യമ റിപ്പോർട്ടർക്കുമാണ് പുരസ്കാരം നൽകിയത്. അച്ചടിമാധ്യമവിഭാഗത്തിൽ ഹസീന ഇബ്രാഹിമും ദൃശ്യമാധ്യമ പുരസ്കാരം പി. വി. സമീറുമാണ് ഏറ്റുവാങ്ങിയത്. 5,555 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. മന്ത്രി ആർ. ബിന്ദു പുരസ്കാരങ്ങൾ സമ്മാനിച്ചു. ചടങ്ങിൽ പ്രസ്ക്ലബ്ബ് പ്രസിഡന്റ് അജീഷ് കർക്കിടകത്ത് അധ്യക്ഷതവഹിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. വി. മുരളി അനുസ്മരണം നടത്തി.