കുട്ടികളുടെ ക്ഷേമത്തിന് ബാലാവകാശ കമ്മീഷന്റെ സമഗ്ര പദ്ധതി
1441620
Saturday, August 3, 2024 5:20 AM IST
കൽപ്പറ്റ: വയനാട് ദുരന്ത മേഖലയിലെ കുട്ടികളുടെ ക്ഷേമം ഉറപ്പാക്കാൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ പദ്ധതി തയാറാക്കുമെന്ന് ചെയർമാൻ കെ.വി. മനോജ് കുമാർ അറിയിച്ചു.
ദുരിതാശ്വാസ ക്യാന്പുകളിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തത്തിന്റെ ആഘാതത്തിൽ കുട്ടികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ മനസിലാക്കി സമഗ്രമായ പദ്ധതിയാണ് കമ്മീഷൻ ആലോചിക്കുന്നത്. മജീഷ്യൻ ഗോപിനാഥ് മുതുകാട്, സൈക്കോളജിസ്റ്റ് അനിൽകുമാർ എന്നിവർക്കൊപ്പമാണ് ചെയർമാൻ ക്യാന്പുകളിലെത്തിയത്.
വടുവൻ ചാൽ ഗവണ്മെന്റ് ഹൈസ്കൂൾ, അരപ്പറ്റ സിഎംഎസ് ഹയർ സെക്കൻഡറി സ്കൂൾ, മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് ജോസഫ്സ് യുപി, ഗേൾസ് ഹയർ സെക്കൻഡറി സ്കൂളുകൾ എന്നിവയടക്കമുള്ള ക്യാന്പുകളിൽ ചെയർമാനും സംഘവും സന്ദർശനം നടത്തി.