സ്വ​സ്ഥ് സു​ര​ക്ഷി​ത് കൊ​ര​ട്ടി: രോ​ഗ​പ്ര​തി​രോ​ധ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Tuesday, July 30, 2024 2:01 AM IST
കൊ​ര​ട്ടി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും നാ​ലു​കെ​ട്ട് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ തൃ​ശൂ​ർ ജി​ല്ല മി​സ്റ്റ് ടീ​മി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി രോ​ഗ​പ്ര​തി​രോ​ധ ക്യാ​മ്പും ഹെ​ൽ​ത്ത് കാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ന്നു. സ്വ​സ്ഥ് സു​ര​ക്ഷി​ത് കൊ​ര​ട്ടി എ​ന്നു നാ​മ​ക​ര​ണം​ചെ​യ്ത പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ബി​ജു നി​ർ​വ​ഹി​ച്ചു.

സൗ​ജ​ന്യ​മാ​യാ​ണു പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​ത്. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത 75 പേ​രു​ടെ കാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ത്തി.


പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ നൈ​നു റി​ച്ചു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജി​സി പോ​ൾ, ബി​ജി സു​രേ​ഷ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​അ​രു​ൺ മി​ത്ര, മി​സ്റ്റ് ടീം ​ഡോ. ആ​ർ​ച്ച, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ടി.​എ​സ്. മ​നോ​ജ്, ജോ​മോ​ൻ ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്യാ​മ്പി​ൽ 143 അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ പ​ങ്കെ​ടു​ത്തു.