ഇ​ന്‍റ​ര്‍ കോളീജി​യറ്റ് വോ​ളീ​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് തുടങ്ങി
Wednesday, July 31, 2024 6:58 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: 49-മ​ത് ഓ​ള്‍ കേ​ര​ളാ ഇ​ന്‍റ​ര്‍ കോളീജി​യറ്റ് ഓ​ള്‍​ഡ് സ്റ്റു​ഡ​ന്‍റ്സ് വോ​ളീ​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് സെ​മിഫൈ​ന​ല്‍ ലൈ​ ന​പ്പ് ആ​യി.

ആ​ദ്യ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ല്‍ മു​ന്‍ വ​ര്‍​ഷ​ത്തെ റ​ണ്ണേ​ഴ്‌​സ് അ​പ്പ് ആ​യ പി​ആ​ര്‍​എ​ന്‍​എ​സ്എ​സ് കോ​ള​ജ് മ​ട്ട​ന്നൂ​ര്‍, ഡി​സ്റ്റ് കോ​ള​ജ് അ​ങ്ക​മാ​ലി​യെ 3-1 നു ​പ​രാ​ജ​യ​പ്പെ​ടു​ത്തി.
അ​ഞ്ച് സെ​റ്റ് നീ​ണ്ട ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് കോ​ളജ് അ​രു​വി​ത്തു​റ, ജി​സി​പി​ഇ കാ​ലി​ക്ക​ട്ടിനെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

മൂ​ന്നാം മ​ത്സ​ര​ത്തി​ല്‍ മു​ന്‍ ടൂ​ര്‍​ണ​മെ​ന്‍റ്് ചാ​മ്പ്യ​ന്മാ​രാ​യ സെ​ന്‍റ് ജോ​സ​ഫ് ദേ​വ​ഗി​രി​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്ക് ബി​ഷ​പ് മൂ​ര്‍ മാ​വേ​ലി​ക്ക​ര പ​രാ​ജ​പ്പെ​ടു​ത്തി. നാ​ലാം ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ എ​തി​രി​ല്ലാ​ത്ത മൂ​ന്നു സെ​റ്റു​ക​ള്‍​ക്ക് അ​തി​ഥേ​യ​രാ​യ ക്രൈ​സ്റ്റ് കോ​ള​ജ് സെ​ന്‍റ് തോ​മ​സ് കോ​ള​ജ് പാ​ല​ായെ പ​രാ​ജ​പ്പെ​ടു​ത്തി.


ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സുജ സ​ഞ്ജീ​വ്കു​മാ​ര്‍ ടൂ​ര്‍​ണ​മെ​ന്‍റ്് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ. ജോ​ളി ആ​ന്‍​ഡ്രൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ജോ​യ് പീ​ണി​ക്ക​പ്പ​റ​മ്പി​ല്‍, ന​ഗ​ര​സ​ഭ സ്റ്റാ​ൻഡിംഗ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ ജെ​യ്‌​സ​ണ്‍ പാ​റേ​ക്കാ​ട​ന്‍, അ​ലു​മി​നി അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി എ​ൻ. ഡോ. അ​നി​ല്‍കു​മാ​ര്‍, കോ​ള​ജ് കാ​യി​കവി​ഭാ​ഗം മേ​ധാ​വി ഡോ. ​ബി​ന്‍റു. ടി. ക​ല്യാ​ണ്‍, അ​ലു​മി​നി അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി അ​ജി തോ​മ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.