വയനാടിനു കൈത്താങ്ങുമായി ദന്പതികൾ
1441476
Saturday, August 3, 2024 1:06 AM IST
തൃശൂർ: വയനാട്ടിലെ ഉരുൾപൊട്ടലിൽ വീടു നഷ്ടപ്പെട്ടവർക്കു വീടുവയ്ക്കാൻ 10 സെന്റ് സ്ഥലം നൽകാൻ സന്നദ്ധരായി ദന്പതികൾ. റിട്ട. സ്കൂൾ അധ്യാപികയായ ഷാജിമോളും ഭർത്താവ് ആന്റണിയുമാണ് സ്ഥലം നൽകാനുള്ള സാക്ഷ്യപത്രം റവന്യു മന്ത്രി കെ. രാജനു കൈമാറിയത്.
മാടക്കത്തറ വില്ലേജിൽ വാരിക്കുളത്ത് ഷാജിമോളുടെ പേരിലുള്ള 10 സെന്റ് കരഭൂമിയാണ് വയനാട്ടിലെ ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങൾക്കു നൽകുന്നത്. വേലൂർ ചിറ്റിലപ്പിള്ളി വീട്ടിലാണ് കൃഷിക്കാരനായ ആന്റണിയും ഷാജിമോളും താമസിക്കുന്നത്. എംബിബിഎസിനു പഠിക്കുന്ന ഡേവിഡ്, എംഎസ്സി അഗ്രിക്കൾച്ചറിനു പഠിക്കുന്ന ജോണ് എന്നിവർ മക്കളാണ്.