കാടുകുറ്റി, കൊരട്ടി, അന്നമനട പഞ്ചായത്തുകളിൽ
1440941
Thursday, August 1, 2024 2:28 AM IST
കാടുകുറ്റി: ഇന്നലെ പകൽ മുഴുവൻ മഴ മാറി നിന്നതിന്റെ ആശ്വാസത്തിലാണ് കാടുകുറ്റി, കൊരട്ടി, അന്നമനട പഞ്ചായത്തിലെ ജനങ്ങളും അധികൃതരും. ജലനിരപ്പിൽ നേരിയ കുറവുവന്നതുമൂലം കൊരട്ടി - പുളിക്കടവ്, കൊരട്ടി - വെസ്റ്റ് കൊരട്ടി, കൊരട്ടി - ചെറ്റാരിക്കൽ, കൊരട്ടി - കാടുകുറ്റി റോഡുകളിൽ ഗതാഗതം സാധാരണനിലയിലായി. എന്നാൽ, കാതിക്കുടം ചാത്തൻചാൽ റോഡ്, കൊരട്ടി തോട്യാൻ റോഡ്, കുലയിടം - വെസ്റ്റ് കൊരട്ടി റോഡ്, വാളൂർ - മാമ്പ്ര റോഡ്, വാളൂർ - നടവരമ്പ് റോഡ്, കാതിക്കുടം - അന്നമനട തീരദേശ റോഡ് എന്നിവയിലൂടെ യാത്രയ്ക്ക് തടസം തുടരുകയാണ്. കുലയിടം - വെസ്റ്റ് കൊരട്ടി റോഡിൽ പായലും ചണ്ടിയും ചേറും വൻതോതിൽ കുമിഞ്ഞുകൂടിയിട്ടുണ്ട്. ജലവിതാനം കുറയുന്നതിനെ തുടർന്ന് പഞ്ചായത്ത് വൻതുക മുടക്കി റോഡിന്റെ വശങ്ങളിൽ നിർമിച്ച ഹാൻഡ് റെയിലിൽ ഇവ തങ്ങിക്കിടക്കുകയാണ്. ജെസിബി ഉപയോഗിച്ച് ഇവ നീക്കംചെയ്യാൻ ശ്രമം നടന്നെങ്കിലും പൂർണമായും നീക്കാനായിട്ടില്ല.
കൊരട്ടി, കാടുകുറ്റി, അന്നമനട ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ പാടശേഖരങ്ങളിലും വെള്ളം കയറി കിടക്കുകയാണ്. വാഴ, കപ്പ, ചേന തുടങ്ങിയ കൃഷികളെ ആശ്രയിക്കുന്ന കർഷകരെല്ലാം ആശങ്കയിലാണ്.
കൊരട്ടി പഞ്ചായത്തിലെ ആറ്റപ്പാടം എസ്കെഎംഎൽപി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ഇന്നലെ തുറന്നിട്ടുണ്ട്. ആറ്റപ്പാടം വാർഡിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയ വീടുകളിലെ 21 പേർ ക്യാമ്പിലുണ്ട്. കൊരട്ടി പഞ്ചായത്ത് പരിധിയിലെ കട്ടപ്പുറം, മംഗലശേരി കുര്യാപറമ്പ്, തോട്യാൻ റോഡ് ഭാഗങ്ങളിലെ താഴ്ന്ന ഇടങ്ങളിലെ വീടുകളിലേക്കു വെള്ളം കയറിയെങ്കിലും പലരും ബന്ധുവീടുകളിലും മറ്റും അഭയം തേടിയിരിക്കുകയാണ്. കാടുകുറ്റി പഞ്ചായത്തിൽ കാതിക്കുടം യുപി സ്കൂളിലെ ക്യാമ്പിൽ 34 അതിഥിത്തൊഴിലാളികളെ പാർപ്പിച്ചിട്ടുണ്ട്.
വാളൂർ നായർ സമാജം സ്കൂളിലും അന്നനാട് യൂണിയൻ എച്ച്എസ് സ്കൂളിലും ദുരിതാശ്വാസ ക്യാമ്പുകൾ സജീവമാണ്. വാളൂർ സ്കൂളിൽ 31 പേരും അന്നനാട്ടിൽ 24 പേരും ക്യാമ്പിലുണ്ട്. കല്ലൂർ സെന്റ് ജോർജ് കോൺവന്റ് സ്കൂളിലും കാടുകുറ്റി ആംഗ്ലോ ഇന്ത്യൻ സ്കൂളിലും ക്യാമ്പുകൾ ആരംഭിക്കാൻ വേണ്ട ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. സനീഷ് കുമാർ ജോസഫ് എംഎൽഎ, തഹസിൽദാർ അബ്ദുൾ മജീദ്, പഞ്ചായത്ത്, വില്ലേജ് അധികൃതരും ക്യമ്പുകൾ സന്ദർശിച്ചു.
അന്നമനട പഞ്ചായത്തിലും ഭീതിക്കു താൽക്കാലിക ശമനമുണ്ടായിട്ടുണ്ടെങ്കിലും മേലഡൂർ സർക്കാർ സമിതി സ്കൂളിലും മാമ്പ്ര യൂണിയൻ ഹയർ സെക്കൻഡറി സ്കൂളിലും വാളൂർ പാരീഷ് ഹാളിലും പഞ്ചായത്ത് ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പുകളിലായി 80 പേരാണുള്ളത്. മുൻകാലങ്ങളിൽ പ്രളയക്കെടുതികൾ ഏറ്റവും കൂടുതൽ ഏറ്റുവാങ്ങുന്ന പഞ്ചായത്തെന്ന നിലയിൽ ഇവിടെ പഞ്ചായത്തിന്റെയും വില്ലേജ് അധികൃതരുടെയും കൃത്യമായ ഏകോപനമുണ്ട്.
8കാറളം പഞ്ചായത്തില്‍
ഇരിങ്ങാലക്കുട: വെള്ളം കയറിയതിനെ തുടര്‍ന്ന് കാറളം പഞ്ചായത്തില്‍ 30 വീടുകളില്‍ നിന്നായി 83 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റി. നന്തി, വെള്ളാനി, താണിശേരി, ഇളംപുഴ, ചെങ്ങാലിപ്പാടം എന്നിവടങ്ങളില്‍ നൂറോളം വീടുകളിലേക്കു വെള്ളംകയറി. കാറളം എഎല്‍പി സ്കൂളില്‍ ആരംഭിച്ച ക്യാമ്പിലാണ് ഏറ്റവും കൂടുതല്‍പേര്‍ കഴിയുന്നത്. 22 വീടുകളില്‍ നിന്നായി 65 പേരാണ് ഈ ക്യാമ്പിലുള്ളത്.
കാറളം വിഎച്ച്എസ് സ്കൂളിലെ ക്യാമ്പില്‍ ആറുവീടുകളില്‍ നിന്നായി 14 പേരാണുള്ളത്. താണിശേരി ഡോളേഴ്സ് പള്ളി സ്കൂളിലെ ക്യാമ്പില്‍ രണ്ടു വീടുകളില്‍ നിന്നുമായി നാലു പേരാണുള്ളത്. വെള്ളം കയറിയതിനെ തുടര്‍ന്ന് നന്തി - കരാഞ്ചിറ റൂട്ടിലും മൂര്‍ക്കനാട് - കാറളം റൂട്ടിലും ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്.
8കാട്ടൂർ പഞ്ചായത്തില്‍
കാട്ടൂര്‍: പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷം. നിരവധി വീടുകളില്‍ വെള്ളം കയറി. പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളായ ചെമ്പന്‍ചാല്‍, മധുരംപിള്ളി, മുനയം, ഇട്ടിക്കുന്ന്, മാവുംവളവ്, നന്തിലം പാടം തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിലാണ് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്. കരുവന്നൂര്‍ പുഴയിലെയും കനോലി കനാലിലെയും ജലനിരപ്പ് ഉയര്‍ന്നതാണ് വെള്ളക്കെട്ടിന് കാരണമായത്.
പ്രദേശത്തെ മഴയ്ക്ക് ശമനമുണ്ടെങ്കിലും പുഴയില്‍ നിന്നുള്ള വെള്ളം ഇപ്പോഴും കരയിലേക്ക് കയറുന്നുണ്ട്. വീടുകളില്‍ നിന്നും പലരും ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. കാട്ടൂര്‍ പഞ്ചായത്ത് കരാഞ്ചിറ സെന്റ് സേവിയേഴ്സ് സ്കൂളില്‍ ക്യാമ്പ് ആരംഭിച്ചു.
12 വീടുകളില്‍ നിന്നായി 40 പേരാണ് ക്യാമ്പില്‍ കഴിയുന്നത്. ഇന്നലെ രാത്രിയിലും വെള്ളം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.