വെള്ളക്കെട്ട്: എംഎൽഎ സന്ദർശിച്ചു
1441513
Saturday, August 3, 2024 1:06 AM IST
ചേർപ്പ്: പാറളം ഗ്രാമപഞ്ചായത്തുകളിലെ വെള്ളക്കെട്ട് ബാധിച്ച പ്രദേശങ്ങൾ സി.സി. മുകുന്ദൻ എംഎൽഎ സന്ദർശിച്ചു.
വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പാറളം പഞ്ചായത്തിലെ ചേനം, മുള്ളക്കര, കപ്പക്കാട് തുടങ്ങിയ മേഖലയിലെ ഇരുപതുകുടുംബങ്ങൾ പാറളം സിഎഎൽപി എസിൽ തുടങ്ങിയ ക്യാമ്പിലാണ് കഴിയുന്നത്. ചേർപ്പ് ഗ്രാമപഞ്ചായത്തിൽ കമാൻഡോ മുഖം ബണ്ട് പൊട്ടിയതോടെ ചേർപ്പ് ഗവ. ഹൈസ്കൂളിലെ ക്യാമ്പിൽ നാനൂറിലധികംപേരാണ് അഭയം തേടിയെത്തിയത്.
പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ, വൈസ് പ്രസിഡന്റ് ആശ മാത്യൂസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങായ സുബിത സുഭാഷ്, ജെയിംസ് പോൾ, കെ. പ്രമോദ്, സിബി സുരേഷ്, വിദ്യാനന്ദനൻ എന്നിവരും എംഎൽഎയ്ക്കൊപ്പമുണ്ടായിരുന്നു.