200 കു​ട്ടി​ക​ൾ​ക്കു കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​ക​ളും ന​ൽ​കി
Thursday, August 1, 2024 2:28 AM IST
ക​ല്ലേ​റ്റും​ക​ര: ക​ല്ലേ​റ്റും​ക​ര സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​വ​ർ​ത്ത​നപ​രി​ധി​യി​ലെ സ്കൂ​ളു​ക​ളി​ലെ​ ഓ​ഹ​രി​യു​ട​മ​ക​ളു​ടെ മ​ക്ക​ളി​ൽ എ ​പ്ല​സ് നേ​ടി​യ 10,12 ക്ലാ​സ്‌​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഉ​ന്ന​ത​വി​ജ​യം നേ​ടി​യ 40 ബി​രു​ദ- ബി​രു​ദാ​ന​ന്ത​ര വി​ദ്യാ​ർ​ഥി​ക​ളു​മ​ട​ക്കം 200 കു​ട്ടി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡു​ക​ളും ട്രോ​ഫി​ക​ളും വി​ത​ര​ണം ചെ​യ്തു. ബാ​ങ്ക് പ്ര​വ​ർ​ത്ത​ന​പ​രി​ധി​യി​ലെ 12 അങ്കണവാ​ടി​ക​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യ​വി​ത​ര​ണ​വും ന​ട​ത്തി. തൃ​ശൂ​ർ ജി​ല്ലാ സ​ഹ​ക​ര​ണ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ (ജ​ന​റ​ൽ) ജൂ​ബി കു​ര്യാ​ക്കോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​സി. സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​ർ എ.​ജെ. രാ​ജി, ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. പോ​ളി, സെ​ക്ര​ട്ട​റി കെ. ​ല​ത, മാ​ള ബ്ലോ​ക്ക് ടൗ​ണ്‍ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​യ്യ​പ്പ​ൻ അ​ങ്കാ​ര​ത്ത്, ആ​ളൂ​ർ സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ.​ആ​ർ. ഡേ​വി​സ്, താ​ഴെ​ക്കാ​ട് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എം.​എ​സ്. വി​ന​യ​ൻ, മു​ൻ ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​എ​സ്. അ​സ​നാ​ർ, പി.​ഡി. ജോ​സ്, പി.​എ. അ​ജ​യ​ഘോ​ഷ്, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ വ​ത്സ​ല ര​വീ​ന്ദ്ര​ൻ, ടി.​എ. ജോ​സ്, മോ​ളി ജോ​സ്, ജ​നാ​ർ​ദ​ന​ൻ പാ​ല​ക്ക​ൽ, ജോ​യ് ക​റു​കു​റ്റി​ക്കാ​ര​ൻ, രാ​ജ​ൻ കെ.​ആ​ർ, ജി​യോ ജോ​ണ്‍, പി.​എ​സ്.​സു​ഭാ​ഷ്, ജു​നി​ഷ ജി​നോ​ജ്, വി​ജ​യ​ല​ക്ഷ്മി മു​കു​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.