കോടാലി പാടശേഖരത്തിലെ വെള്ളമിറങ്ങി, കര്‍ഷകര്‍ക്ക് ആശ്വാസം
1441182
Friday, August 2, 2024 12:57 AM IST
കോടാലി: മഴ കുറഞ്ഞതോടെ മറ്റത്തൂര്‍ പഞ്ചായത്തിലെ താഴ്ന്നപ്രദേശങ്ങളില്‍നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. വെള്ളിക്കുളം വലിയ തോട്ടിലെ ജലവിതാനം താഴ്ന്നതോടെയാണ് പാടങ്ങളില്‍നിന്ന് വെള്ളമിറങ്ങിത്തുടങ്ങിയത്.
കോടാലി പാടശേഖരത്തിലെ 65 ഏക്കറിലേറെ വരുന്ന വിരിപ്പുകൃഷി പൂര്‍ണമായി വെള്ളത്തില്‍ മുങ്ങിക്കിടന്നതിനാല്‍ നശിച്ചുപോകുമെന്ന ആശങ്കയിലായിരുന്നു കര്‍ഷകര്‍. എന്നാല്‍ ഈ മേഖലയില്‍ മഴയുടെ ശക്തികുറഞ്ഞതോടെ പാടശേഖരത്തിലെ വെള്ളം സമീപത്തെ തോട്ടിലേക്കു പെട്ടന്നുതന്നെ ഒഴുകിപ്പോയത്
ഇവിടത്തെ നെല്‍കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്നിരിക്കയാണ്. അതേസമയം മന്ദരപ്പിള്ളി, ചാഴിക്കാട്, വാസുപുരം പ്രദേശങ്ങളിലെ പാടങ്ങള്‍ ഇപ്പോഴും മുങ്ങിക്കിടക്കുകയാണ്. ഈ മേഖലയിലെ പാടശേഖരങ്ങളില്‍ നെല്കൃഷിയിറക്കാത്തതിനാല് നാശനഷ്ടങ്ങള്‍ കുറവാണ്. വാഴത്തോട്ടങ്ങളില്‍ വെള്ളം കയറിയത് നേന്ത്രവാഴ കര്‍ഷകര്‍ക്കു കനത്ത നഷ്ടം വരുത്തി.