അ​ഭി​ഷേ​കപ്രാ​ർ​ഥ​ന ന​ട​ത്തി
Thursday, August 1, 2024 2:28 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ചെ​ട്ടി​ക്കാ​ട് വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ അ​ഭി​ഷേ​കപ്രാ​ർ​ഥ​ന ന​ട​ത്തി. ആ​ഴ​ക്ക​ട​ൽ മീ​ൻ​പി​ടി​ത്ത നി​രോ​ധ​ന​ത്തി​നു​ശേ​ഷം മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ഒ​രു​ങ്ങു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും മ​ത്സ്യ​സ​മ്പ​ത്ത് വ​ർ​ധ​വി​നു​മാ​യാണ് അ​ഭി​ഷേ​ക പ്രാ​ർ​ഥ​ന. . രാ​വി​ലെ 6.15 മു​ത​ൽ വൈ​കീ​ട്ട് 6.30 വ​രെ തു​ട​ർ​ച്ച​യാ​യി ദി​വ്യ​ബ​ലി, നൊ​വേ​ന, ആ​രാ​ധ​ന എ​ന്നി​വ ന​ട​ന്നു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും മ​ത്സ്യ​മേ​ഖ​ല​യി​ൽ പ​ണി​യെ​ടു​ക്കു​ന്ന​വ​രു​മാ​യ നി​ര​വ​ധി​പേ​ർ പ്രാ​ർ​ഥ​നാ​ശു​ശ്രൂ​ഷ​യി​ൽ പ​ങ്കെ​ടു​ത്തു.മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ലും വ​ള്ള​ങ്ങ​ളി​ലും കെ​ട്ടു​ന്ന​തി​നാ​യി വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ ചി​ത്രം ആ​ലേ​ഖ​നം​ചെ​യ്ത ആ​ശീ​ർ​വ​ദി​ച്ച സം​ര​ക്ഷ​ണ​പ​താ​ക മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു വി​ത​ര​ണം ചെ​യ്തു. റെ​ക്ട​ർ റ​വ. ഡോ. ​ബെ​ന്നി വാ​ഴ​ക്കൂ​ട്ട​ത്തി​ൽ, ഫാ. ​ജോ​ളി ത​പ്പ​ലോ​ട​ത്ത്, ഫാ. ​അ​ജ​യ് ആ​ന്‍റ​ണി പു​ത്ത​ൻ​പ​റ​മ്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.