കരിവേടകം: ശക്തമായ കാറ്റില്‍ നിരവധി റബര്‍ മരങ്ങളും കാട്ടുകടുക്കാമരവും ഒടിഞ്ഞ് വൈദ്യുതലൈന്റെ മുകളില്‍ വീണ് ആനക്കല്ല്-മാലക്കല്ല്-പൂക്കയം പിഡബ്ല്യുഡി റോഡില്‍ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. ഇന്നലെ രാവിലെ കരിവേടകം പുണ്യാളംകുന്നിലാണ് മരങ്ങള്‍ ഒടിഞ്ഞുവീണത്.
കുറ്റിക്കോല്‍, ബളാംതോട് എന്നിവിടങ്ങളില്‍ നിന്നും കെഎസ്ഇബി ഉദ്യോഗസ്ഥരും കുറ്റിക്കോല്‍ അഗ്നി ശമനസേനയിലെ ഗ്രേഡ് ഫയര്‍ ഓഫീസര്‍ കെ.രാമചന്ദ്രന്റെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ ദിലീപ്, വിജേഷ്, നിതുമോന്, ഷഹിന്‍ഷാ റഹ്മാന്, ഹോം ഗാര്‍ഡ് ഗോപാലന്, ദാമോദരന്‍, നാട്ടുകാരനായ ബഷീര്‍ കരിവേടകം, വാര്‍ഡ് മെംബര്‍ ജോസ് പാറത്തട്ടേല്‍ എന്നിവരും ചേര്‍ന്ന് മരങ്ങള്‍ മുറിച്ച് നീക്കം ചെയ്തു.