നൈ​പു​ണ്യ വെ​ൽ​ഫെ​യ​ർ സ​ർ​വീ​സ​സ് ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു
Tuesday, July 30, 2024 2:01 AM IST
കൊ​ര​ട്ടി: സ്ത്രീ​ശക്തീ​ക​ര​ണം ല​ക്ഷ്യ​മി​ട്ട് ആ​രം​ഭി​ച്ച പൊ​ങ്ങം നൈ​പു​ണ്യ വെ​ൽ​ഫെ​യ​ർ സ​ർ​വീ​സ​സി​ന്‍റെ ര​ജ​തജൂ​ബി​ലി ആ​ഘോ​ഷം കേ​ര​ള ഹൈ​ക്കോ​ട​തി റി​ട്ട. ജ​സ്റ്റി​സ് മേ​രി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​റ​ണാ​കു​ളം - അ​ങ്ക​മാ​ലി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ റ​വ. ഡോ. ​വ​ർ​ഗീ​സ് പൊ​ട്ട​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബിഷപ് എ​മ​രി​റ്റ​സ് മാ​ർ തോ​മ​സ് ച​ക്യേ​ത്ത് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്ത്രീ​ക​ളു​ടെ ശ​ക്തീ​ക​ര​ണ​വും ക്ഷേ​മ​വും ല​ക്ഷ്യ​മി​ട്ട് 50 പേ​രു​മാ​യി തു​ട​ങ്ങി 1300ലേ​റെ ജീ​വ​ന​ക്കാ​രും 35ലേ​റെ സൈ​റ്റു​ക​ളു​മാ​യി ഘ​ട്ടം​ഘ​ട്ട​മാ​യി ശ്ര​ദ്ധേ​യ​മാ​യ വ​ള​ർ​ച്ച കൈ​വ​രി​ച്ച​താ​യി നൈ​പു​ണ്യ പേ​ഴ്സ​ണ​ൽ മാ​നേ​ജ​ർ ഷാ​ജു പി. ​ജോ​ൺ പ​റ​ഞ്ഞു.


25 കൊ​ല്ലം തു​ട​ർ​ച്ച​യാ​യി നൈ​പു​ണ്യ എ​യ​ർ​പോ​ർ​ട്ട് ഡി​വി​ഷ​ൻ ഇ​ൻ​ചാ​ർ​ജ് സു​ധാ​മ​ണി​യെ​യും പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ ജീ​വ​ന​ക്കാ​രു​ടെ മ​ക്ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

കൊ​ര​ട്ടി ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് ഇ​ട​ശേ​രി, നൈ​പു​ണ്യ സ്ഥാ​പ​ക ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​ള​പ്പു​ര​യ്ക്ക​ൽ, നൈ​പു​ണ്യ കോ​ള​ജ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​മ്മി കു​ന്ന​ത്തൂ​ർ, എ​ച്ച്ആ​ർ മാ​നേ​ജ​ർ പി.​വി. മാ​ത്ത​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.