വ​യ​നാ​ടി​നാ​യി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും ഒ​ന്നി​ക്കു​ന്നു
Wednesday, July 31, 2024 6:40 AM IST
തൃ​ശൂ​ർ: വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​മു​ഖ​ത്തു സ​ഹാ​യ​മെ​ത്തി​ക്കാ​ൻ തൃ​ശൂ​രി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും. കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക​യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​യ​നാ​ട്ടി​ലെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കാ​യി അ​വ​ശ്യ​വ​സ്തു​ക്ക​ൾ ശേ​ഖ​രി​ക്കു​ന്നു.

ഇ​ന്നു രാ​വി​ലെ പ​ത്തു​മു​ത​ൽ നാ​ളെ വൈ​കീ​ട്ടു​വ​രെ ജി​ല്ലാ ക​മ്മി​റ്റി ആ​സ്ഥാ​ന​ത്ത് (തൃ​ശൂ​ർ പ്ര​സ് ക്ല​ബ്) കൗ​ണ്ട​ർ തു​റ​ക്കും. ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ (പാ​യ്ക്ക് ചെ​യ്ത​ത്), കു​പ്പി​വെ​ള്ളം, പു​തി​യ വ​സ്ത്ര​ങ്ങ​ൾ, സ്വെ​റ്റ​റു​ക​ൾ, ക​ന്പി​ളി, ബെ​ഡ് ഷീ​റ്റു​ക​ൾ, സാ​നി​റ്റ​റി നാ​പ്കി​ൻ​സ്, മ​രു​ന്നു​ക​ൾ തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ളാ​ണ് എ​ത്തി​ക്കേ​ണ്ട​ത്. ര​ഞ്ജി​ത് ബാ​ല​ൻ, ബി. ​സ​തീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​മെ​ന്നു പ്ര​സി​ഡ​ന്‍റ് ഒ. ​രാ​ധി​ക, സെ​ക്ര​ട്ട​റി പോ​ൾ മാ​ത്യു എ​ന്നി​വ​ർ പ​റ​ഞ്ഞു.

ഫോ​ണ്‍: 0487 2335576, 9446058435, 9946108215.