കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ ഒ​ന്പ​തു ക്യാ​ന്പു​ക​ൾ
Wednesday, July 31, 2024 6:59 AM IST
തൃ​ശൂ​ർ: ക​ന​ത്ത മ​ഴ​യി​ൽ വീ​ടു​ക​ളി​ൽ വെ​ള്ളം​ക​യ​റി​യ​തോ​ടെ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ ഒ​ന്പ​തു ക്യാ​ന്പു​ക​ളി​ലാ​യി 1120 പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടു​മു​ത​ലാ​ണു ക്യാ​ന്പു​ക​ൾ തു​ട​ങ്ങി​യ​ത്. വി​ൽ​വ​ട്ടം മേ​ഖ​ല​യി​ലാ​ണു ആ​ദ്യ​ഘ​ട്ട​ത്തി​ൽ കാ​ല​വ​ർ​ഷ​ക്കെ​ടു​തി രൂ​ക്ഷം.

ചേ​റൂ​ർ എ​സ്എ​ൻ​യു​പി സ്കൂ​ൾ, വി​ല്ല​ടം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, വി​യ്യൂ​ർ എ​ൽ​പി സ്കൂ​ൾ, ദേ​വ​മാ​താ പ​ബ്ലി​ക് സ്കൂ​ൾ, മു​ക്കാ​ട്ടു​ക​ര സെ​ന്‍റ് ജോ​ർ​ജ് യു​പി സ്കൂ​ൾ, കാ​ള​ത്തോ​ട് എ​എ​ൽ​പി സ്കൂ​ൾ, നെ​ല്ല​ങ്ക​ര കാ​ൽ​ഡി​യ​ൻ പ​ള്ളി എ​ൽ​പി സ്കൂ​ൾ, നെ​ല്ല​ങ്ക​ര റോ​മ​ൻ കാ​ത്ത​ലി​ക് പ​ള്ളി ഹാ​ൾ, ചെ​ന്പൂ​ക്കാ​വ് ഹോ​ളി​ഫാ​മി​ലി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു ക്യാ​ന്പ്. ഹോ​ളി​ഫാ​മി​ലി സ്കൂ​ളി​ൽ 136 കു​ടും​ബ​ങ്ങ​ളു​ണ്ട്.


ഓ​രോ ക്യാ​ന്പി​ലും ആ​വ​ശ്യ​ത്തി​നു ജീ​വ​ന​ക്കാ​രെ​യും ഭ​ക്ഷ​ണ​വും കി​ട​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഉ​റ​പ്പാ​ക്കി​യെ​ന്നു മേ​യ​ർ എം.​കെ. വ​ർ​ഗീ​സ് അ​റി​യി​ച്ചു.