കരുവന്നൂരില്‍ വാഴകൃഷി വെള്ളത്തിൽ മുങ്ങി; ഓണവിപണി പ്രതീക്ഷ തകർന്നു
1441520
Saturday, August 3, 2024 1:06 AM IST
ഇരിങ്ങാലക്കുട: "ഇങ്ങനെ വെള്ളം വരുമ്പോള്‍ എന്തു ചെയ്യാനാണ്, കുലച്ച് മൂപ്പെത്താത്ത വാഴക്കുലകള്‍ വെട്ടിയെടുത്ത് കിട്ടിയ കാശിനു കൊടുക്കുക യേ രക്ഷയുള്ളൂ'. കരുവന്നൂര്‍ പ്രിയദര്‍ശനി ഹാളിനു പിറകില്‍ കിഴക്കേപുഞ്ചപ്പാടത്ത് വാഴകൃഷി നടത്തിയിരുന്ന കര്‍ഷകരുടെ വാക്കുകളാണിത്.
തോരാമഴയിലും വെള്ളക്കെട്ടിലും കരുവന്നൂര്‍ മേഖലയില്‍ വാഴകൃഷിക്കു വ്യാപക നഷ്ടമാണു സംഭവിച്ചത്. പാടത്തും പറമ്പിലും വെള്ളം കയറുമ്പോള്‍ മുങ്ങിപ്പോകുന്ന വാഴകളില്നിന്നും പരമാവധി കുലകള്‍ വെട്ടിയെടുത്ത് വഞ്ചിയില്‍ വീട്ടിലേക്കു മാറ്റു ന്ന തിരക്കിലാണു കരുവന്നൂരിലെ വാഴകര്‍ഷകര്‍. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായതോടെ ഏക്കറു കണക്കിനു വാഴകൃഷിയാണ് നശിച്ചത്. പത്ത് ഏക്കറിലേറെ വാഴകൃഷി മുങ്ങി പ്പോയിട്ടുണ്ട്.
കരുവന്നൂര്‍ കിഴക്കേ പുഞ്ചപ്പാടം, ആറാട്ടുപ്പുഴ കൊക്കരിപ്പള്ളം എന്നീ പ്രദേശങ്ങളില്‍ കുലച്ച വാഴകളാണ് നശിച്ചത്. കല്ലേരി കാഞ്ഞിരക്കാടന്‍ ആന്റുവിന്റെ 700 വാഴകളാണു നശിച്ചത്. ലോണെടുത്താണ് വാഴകൃഷി ഇറക്കിയത്.
ഓണവിപണി ലക്ഷ്യമിട്ടാണു കൃഷിചെയ്തത്. നേന്ത്രക്കായ, ഞാലിപ്പൂവന്, പാളയംകോടന് എന്നീ വാഴകളാണ് നശിച്ചതില്‍ ഏറെയും. മഴവെള്ളത്തില്‍ കിടന്ന് ചീഞ്ഞു പോകരുതെന്ന് കരുതി വഞ്ചിയില്‍ മൂപ്പെത്താത്ത വാഴക്കുലകള്‍ വെട്ടി കിട്ടിയകാശിനു വില്‍ക്കുകയാണ് ഉണ്ടായത്. ആന്റുവും ഭാര്യ മേരിയും ചേര്‍ന്നാണ് വഞ്ചിയില്‍ വാഴക്കുലകള്‍ വീട്ടിലേക്ക് മാറ്റിയത്. കൃഷിനാശം കൃഷി വകുപ്പില്‍ അറിയിച്ചിട്ടുണ്ട്.
മൂന്നു ദിവസമായി കൊക്കരിപ്പള്ളം പ്രദേശത്ത് വെള്ളം ഉയര്‍ന്നു നില്‍ക്കുകയാണ്. പ്രദേശത്തെ 70 വീട്ടുകാരാണ് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്.