ദു​ര​ന്ത​മു​ഖ​ത്ത് അ​ഭ​യ​മേ​കി അ​തി​രൂ​പ​ത
Wednesday, July 31, 2024 6:40 AM IST
തൃ​ശൂ​ർ: ദു​ര​ന്ത​മു​ഖ​ങ്ങ​ളി​ലും ദു​രി​താ​ശ്വാ​സ​ക്യാ​ന്പു​ക​ളി​ലും കാ​രു​ണ്യ​വു​മാ​യി തൃ​ശൂ​ർ അ​തി​രൂ​പ​ത. അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തും സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ലും സാ​ന്ത്വ​നം പ​ദ്ധ​തി​യു​ടെ സ​ഹാ​യ​ഹ​സ്ത​വു​മാ​യി ക്യാ​ന്പു​ക​ൾ സ​ന്ദ​ർ​ശി​ച്ചു.

തൃ​ശൂ​ർ കാ​ൽ​ഡി​യ​ൻ സി​റി​യ​ൻ ച​ർ​ച്ച്, നെ​ല്ല​ങ്ക​ര പ​ള്ളി, വ​ര​ടി​യം ഗ​വ. സ്കൂ​ൾ തു​ട​ങ്ങി​യ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും മ​റ്റ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും തൃ​ശൂ​ർ അ​തി​രൂ​പ​ത സാ​മൂ​ഹി​ക​സേ​വ​ന പ്ര​സ്ഥാ​ന​മാ​യ സാ​ന്ത്വ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കി.